ദിനംപ്രതി റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്‌; പവന് ഇന്ന് വര്‍ധിച്ചത് 280 രൂപ; കയ്യില്‍ 40000 രൂപയുമായി പോയാല്‍ ഇനി ഒരു പവന്‍ സ്വര്‍ണം വാങ്ങാം! , പവന്‍വില 36600 രൂപയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന്‌ പവന് 280 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍വില 36600 രൂപയായി. പണിക്കൂലി സഹിതം ഒരു പവന്‍ വാങ്ങാന്‍ പോകുന്നവര്‍ 40000 രൂപയോളം ഇനി കയ്യില്‍ കരുതണമെന്ന് ചുരുക്കം.

Advertisment

publive-image

ഗ്രാമിന്റെ വിലയിലും ആനുപാതികമായി മാറ്റമുണ്ട്. 35 രൂപ ഉയര്‍ന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4575 രൂപയായി ഉയര്‍ന്നു. തുടര്‍ച്ചയായി മൂന്നുദിവസം സ്വര്‍ണവില കുതിച്ചുയരുന്നതാണ് ദൃശ്യമാകുന്നത്. ഈ മസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു.

പിന്നീടുളള നാലുദിവസം സ്വര്‍ണവില താഴേക്ക് പോകുന്നതാണ് കണ്ടത്. എന്നാല്‍ അടുത്ത മൂന്ന് ദിവസം ഇടിവ് നികത്തി മുന്നോട്ടു നീങ്ങുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസം കൊണ്ട് 800 രൂപയാണ് ഉയര്‍ന്നത്.

latest news gold price gold price increase all news
Advertisment