New Update
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കൂടി. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി. 5165 രൂപയാണ് ഗ്രാമിന്റെ വില. ബുധനാഴ്ച രണ്ടു തവണയായിട്ടായിരുന്നു വില 920 രൂപ കൂടിയത്.
Advertisment
ഇതോടെ ആറുദിവസംകൊണ്ട് 1,320 രൂപയുടെ വില വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍ 5,520 രൂപയുടെ വര്‍ധനയാണ് ഇതുവരെയുണ്ടായത്.