ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
കൊച്ചി: ഇന്നലെ നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും താഴേക്ക്. ഇന്നു പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിനു വില 4,600 രൂപ.
Advertisment
മൂന്ന് ദിവസം ഇടിവ് നേരിട്ട സ്വര്‍ണവില ഇന്നലെ പവന് 200 രൂപ വര്‍ധിച്ചിരുന്നു.കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1500 രൂപയുടെ ഇടിവാണ് സ്വര്‍ണവില നേരിട്ടത്. തുടര്‍ന്നായിരുന്നു തിരിച്ചുകയറ്റം. ഡോളറിന്റെ മൂല്യത്തില്‍ ഉണ്ടാകുന്ന മാറ്റം അടക്കം ആഗോള സമ്പദ് വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ചൊവ്വാഴ്ച രണ്ടു തവണകളായി പവന് 760 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച 200 രൂപ താഴ്ന്നു. വരും ദിവസങ്ങളിലും സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുമെന്നാണ് വിപണി വിദഗ്ധര്‍ നല്‍കുന്ന സൂചന.