36,000 കടന്ന് സ്വര്‍ണവില; ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്

New Update

publive-image

സംസ്ഥാനത്ത് 36,000 കടന്ന് വീണ്ടും സ്വര്‍ണവില. ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4515 രൂപയും പവന് 36,120 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു.

Advertisment

മൂന്നു ദിവസമായി ഒരേ നിരക്കില്‍ തുടര്‍ന്ന ശേഷം തിങ്കളാഴ്ച സ്വര്‍ണ വില കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. എന്നാല്‍ ചൊവ്വാഴ്ച പവന് 120 രൂപ വര്‍ധിച്ചു. ഈ മാസം ഒന്നിന് 35200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ട്രോയി ഔണ്‍സ് വില 1826.74 ഡോളറായി ഉയര്‍ന്നു. 0.01ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ദേശീയ വിപണിയില്‍ വിലയില്‍ ചെറിയ കുറവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഒരു പവന്‍ 24 കാരറ്റ് സ്വര്‍ണത്തിന് 48,289 രൂപയാണ്.

സംസ്ഥാനത്ത് കഴിഞ്ഞ 15 ദിവസങ്ങളിലെ സ്വര്‍ണവില (22 ഗ്രാം) ചുവടെ (വില പവന്)

ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
ജുലൈ 11- 35,800
ജൂലൈ 12- 35720
ജൂലൈ 13- 35,840
ജൂലൈ 14- 35,920
ജൂലൈ 15- 36,120

Advertisment