Advertisment

പ്ലാസ്റ്റിക് ബാഗില്‍ കാലുകളിലും ശരീരത്തും കെട്ടിവെച്ചു കടത്താന്‍ ശ്രമം ; കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മൂന്നര കിലോ സ്വര്‍ണം പിടികൂടി

New Update

തിരുവനന്തപുരം : കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നും മൂന്നര കിലോ സ്വര്‍ണം പിടികൂടി. 1.5 കിലോ ഗ്രാം സ്വര്‍ണമാണ് തിരുവനന്തപുരത്ത് പിടികൂടിയത്.

Advertisment

publive-image

സ്വര്‍ണ്ണം കടത്തിയതിന് ഷാര്‍ജയില്‍ നിന്നെത്തിയ കോട്ടയം സ്വദേശി അനന്തുവിനെ പിടികൂടി. കസ്റ്റംസും ഡി ആര്‍ ഐ യും ചേര്‍ന്നാണ് സ്വ!ര്‍ണ്ണം പിടികൂടിയത്. വിമാനത്തില്‍ അനന്തു ഇരുന്ന സീറ്റിന് കീഴിലാണ് സ്വര്‍ണം കണ്ടെത്തിയത്.

കരിപ്പൂരില്‍ രണ്ട് കിലോഗ്രാം സ്വര്‍ണമാണ് യാത്രക്കാരനില്‍ നിന്ന് പിടിച്ചെടുത്തത്. ബഹ്‌റിനില്‍ നിന്നെത്തിയ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റഷീദിനെ അറസ്റ്റ് ചെയ്തു. 2198 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക് ബാഗുകളിലാക്കി കാലുകളിലും ശരീരഭാഗങ്ങളിലും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. 90 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.

gold smuggling
Advertisment