സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ് ഇടിയുന്നതായി 'ഗള്‍ഫ് ന്യൂസ്'; വാര്‍ത്തയാക്കി ബിബിസിയും; സ്വര്‍ണക്കടത്ത് കേസ് അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്താപ്രാധാന്യം നേടുന്നു

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

വിവാദമായ സ്വര്‍ണക്കടത്ത് കേസ് അന്താരാഷ്ട് മാധ്യമങ്ങളിലും വാര്‍ത്താപ്രാധാന്യം നേടുന്നു. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ 'ഗ്രാഫ്' താഴ്ന്നതായി ദുബായ് കേന്ദ്രീകരിച്ചുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപ്പത്രമായ 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

Advertisment

കൊവിഡ് പ്രതിരോധത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ തന്നെ അഭിനന്ദനങ്ങള്‍ നേടിയിരിക്കെ, സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ നടുക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്പ്രിങ്ക്‌ളര്‍, ബെവ്ക്യൂ വിവാദങ്ങളും സര്‍ക്കാരിനെ പിടിച്ചുകുലുക്കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സ്പ്രിങ്ക്‌ളര്‍ വിവാദത്തിലും ഉള്‍പ്പെട്ടിരുന്ന മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറി ശിവശങ്കരന്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരകയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിന്റെ അപ്പാര്‍ട്ടുമെന്റിലെ നിത്യസന്ദര്‍ശകനായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നാണക്കേടുണ്ടാക്കിയതായും ഗള്‍ഫ് ന്യൂസ് ചൂണ്ടിക്കാണിക്കുന്നു.

publive-image

സ്വര്‍ണക്കടത്ത് കേസ് പ്രതിപക്ഷത്തിന് ശക്തമായ ആയുധം നല്‍കിയതായി ബിജെപി വക്താവ് സാംബിത് പത്രയുടെ ട്വീറ്റിനെ പരാമര്‍ശിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രിയുടെയും സ്വപ്‌ന സുരേഷിന്റെയും ചിത്രങ്ങള്‍ 'സ്വര്‍ണം' എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ചായിരുന്നു സാംബിത് പത്രയുടെ പരിഹാസം.

വിവാദങ്ങള്‍ ശക്തമായി തുടരുന്നതോടെ വരും ദിവസങ്ങളിലും ഇത് ഇടതുമുന്നണിയില്‍ കനത്ത ക്ഷീണമുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

publive-image

സ്വര്‍ണക്കടത്ത് കേസിനെ സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമമായ ബിബിസിയും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി ആരോപണങ്ങള്‍ തള്ളിക്കളഞ്ഞതായും ബിബിസി ചൂണ്ടിക്കാണിക്കുന്നു.

Advertisment