കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് ചോദ്യം ചെയ്യും

New Update

publive-image

Advertisment

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യും

നാളെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ അര്‍ജുന്‍ ആയങ്കിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ ചില നിര്‍ണായക വിവരങ്ങള്‍ കൂടി കസ്റ്റംസിന് ലഭിക്കേണ്ടതുണ്ട്.

അര്‍ജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ബാജരാകണമെന്നാവശ്യപ്പെട്ട് അര്‍ജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നല്‍കുകയായിരുന്നു.

Advertisment