/sathyam/media/post_attachments/vHnhsFXB6HD7q9f5DCOF.jpg)
സ്വർണക്കടത്തിൽ കൊടിസുനിയുടെ പങ്ക് വ്യക്തമാക്കിക്കൊണ്ട് തട്ടിക്കൊണ്ടുപോയ അഷ്റഫിൻ്റെ വെളിപ്പെടുത്തൽ. കൊടിസുനി ജയിലിൽ നിന്ന് സന്ദേശം അയച്ചു എന്നാണ് അഷ്റഫ് പറയുന്നത്. നിർദ്ദേശം അനുസരിച്ച് താൻ കടത്തിയ സ്വർണം ലക്ഷ്യസ്ഥാനത്ത് എത്തിച്ചെന്നും അഷ്റഫ് വെളിപ്പെടുത്തി.
അഷ്റഫ് ഇപ്പോഴും ഈ ഒളിസങ്കേതത്തിൽ തുടരുന്നുണ്ട്. പൊലീസിൻ്റെ പ്രത്യേക സംഘം ഇയാൾക്കായി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് വിഡിയോ സന്ദേശം എത്തിയിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഊരള്ളൂർ സ്വദേശി അഷറഫിനെ അഞ്ചംഗ സായുധ സംഘം തട്ടിക്കൊണ്ടുപോയത്. വടക്കൻ കേരളത്തിൽ തന്നെ അഷ്റഫ് ഉണ്ടെന്നാണ് വിവരം. ഇന്ന് രാത്രി തന്നെ അഷ്റഫിനെ പുറത്തുവിടുമെന്നും സംഘം അറിയിക്കുന്നു.
കൊടിസുനി, മർവാൻ മർവാൻ, അഖിൽ, ആകാശ് തില്ലങ്കേരി എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പൊട്ടിക്കൽ സംഘത്തിന് വിവരം നൽകിയത്. അഷ്റഫ് ആണ് ക്യാരിയർ. കടത്തിക്കൊണ്ടുവന്ന സ്വർണത്തെപ്പറ്റി അഷ്റഫ് ആണ് കൊടിസുനിയെ അറിയിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us