എന്‍ഐഎ അന്വേഷണം സ്വാഗതാര്‍ഹം; സ്വപ്‌ന സുരേഷ് വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയത് പ്രത്യേകം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, July 10, 2020

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ഐഎ അന്വേഷിക്കാന്‍ പറ്റിയ ഫലപ്രദമായ ഏജന്‍സിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഐഎ പറ്റില്ല സിബിഐ വേണമെന്ന് എങ്ങനെയാണ് പറയുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. അന്വേഷണം ആരിലൊക്കെ എത്തുമെന്ന നെഞ്ചിടിപ്പ് ഉള്ളവരാണ് സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത്.

ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രത്യേകം നിയമം സംസ്ഥാനത്ത് വേണമോയെന്ന് ആലോചിക്കാവുന്നതാണ്. വ്യാജസര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് സ്വപ്‌ന സുരേഷ് ജോലി സ്വന്തമാക്കിയത് പ്രത്യേകം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

×