കേരളത്തെ ഞെട്ടിച്ച സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ എന്‍ഐഎ പിടിയിലായതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട; തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിടിച്ചെടുത്തത് 1.45 കിലോ സ്വര്‍ണം; സ്വര്‍ണം കണ്ടെത്തിയത് പേസ്റ്റ് രൂപത്തില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ എന്‍ഐഎ പിടിയിലായതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവേട്ട. യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണം പിടികൂടിയ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു തന്നെയാണ് ഇന്നും സ്വര്‍ണം പിടിച്ചെടുത്തത് .

Advertisment

publive-image

ദുബായില്‍ നിന്നെത്തിയവരാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.  3 പേരില്‍ നിന്നായി 1.45 കിലോ സ്വര്‍ണമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വര്‍ണം  ഒളിപ്പിച്ചത്.

ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തിരുന്നു. യാത്രക്കാരായി എത്തിയ നാല് പേരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. റാസല്‍ഖൈമയില്‍ നിന്നെത്തിയ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ റാസല്‍ഖൈമയില്‍ നിന്ന് എത്തിയ കാസര്‍കോട് സ്വദേശികളായ അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഫൈസല്‍, മിഥിലാജ് എന്നിവരില്‍ നിന്ന് 1168 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.8 ഗ്രാം സ്വര്‍ണവുമായി ഒരു സത്രീ കൂടി പിടിയില്‍ ആയിട്ടുണ്ട്. റാസല്‍ഖൈമയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയില്‍ നിന്നാണ് 1.8 ഗ്രാം സ്വര്‍ണം പിടികൂടിയത്.

gold smuggling case tvm all news tvm gold smuggling case latest news gold smuggling case
Advertisment