Advertisment

സ്വര്‍ണക്കടത്ത് കേസ്; എന്‍ ഐ എ കോടതി സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

New Update

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പടെയുള്ള ഒന്‍പത് പ്രതികളുടെ ജാമ്യഹര്‍ജി ഇന്ന് എന്‍ ഐ എ കോടതി പരിഗണിക്കും. എന്‍ ഐ എയുടെ കുറ്റപത്രത്തില്‍ തങ്ങള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെന്നാണ് പ്രതികളുടെ വാദം.

Advertisment

publive-image

കൂടാതെ കേസില്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്തമായ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ അവസാന പട്ടികയിലുള്ള10 പ്രതികള്‍ക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചപ്പോള്‍ ഉള്ള സാഹചര്യം മാത്രമാണ് ഹൈക്കോടതി പരിശോധിച്ചതെന്നും, അന്വേഷണം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയെ അറിയിച്ചിരുന്നു.

2020 ജൂലായ് 12നാണ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്.

gold smuggling case
Advertisment