Advertisment

കേരളത്തിലേയ്ക്ക് വ്യാപകമായി സ്വര്‍ണ്ണ കള്ളക്കടത്തെന്ന് സൂചന. തൃശൂര്‍ ജില്ലയില്‍ മാത്ര൦ ഒറ്റ ദിവസത്തെ റെയ്ഡില്‍ പൊക്കിയത് 123 കിലോഗ്രാം സ്വർണ൦. മുന്‍പ് ഒരു വര്‍ഷം ആകെ പിടികൂടിയിരുന്നത്ര സ്വര്‍ണ്ണം ഒരു ജില്ലയില്‍ നിന്നും മാത്രം പിടിച്ചെടുത്തതില്‍ ഞെട്ടി കസ്റ്റംസും ഐടി അധികൃതരും

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി∙ സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ കള്ളക്കടത്ത് സജീവമായെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒറ്റ ദിവസംകൊണ്ട് പിടിച്ചെടുത്തത് 123 കിലോഗ്രാം സ്വർണവും രണ്ടു കോടി രൂപയും 1900 യുഎസ് ഡോളറും.

Advertisment

publive-image

സംസ്ഥാനത്ത് സാധാരണ ഒരു വര്‍ഷം ശരാശരി 150 കിലോ സ്വർണം പിടികൂടിയിരുന്നിടത്താണ് ഇന്ന് ഒരു ദിവസത്തെ പരിശോധനയില്‍ മാത്രം 123 കിലോഗ്രാം സ്വർണ൦ പിടികൂടിയിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും സ്വർണക്കടത്ത് ശക്തമാകുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം കസ്റ്റംസ് കമ്മിഷണറും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. തൃശൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാത്രം കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 123 കിലോഗ്രാം സ്വർണ൦ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റിലായിട്ടുണ്ട്. സ്വർണാഭരണങ്ങൾ നിർമിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചും റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഒരു ദിവസത്തെ പരിശോധനയിൽ ഇത്രയധികം സ്വർണം പിടികൂടിയിട്ടുണ്ടെങ്കിൽ വൻ തോതിലുള്ള സ്വർണ ഇടപാടുകൾ ഇവിടെ നടന്നുവരുന്നതായി വ്യക്തമാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഈ വർഷം 150.479 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത് .

2014–15 കാലയളവിൽ 1120 കോടി രൂപയുടെ സ്വർണം കള്ളക്കടത്തു സംഘങ്ങൾ വഴി കേരളത്തിൽ എത്തിയതായാണു റിപ്പോർട്ടുകൾ. സ്വർണ ഇറക്കുമതിക്ക് അടയ്ക്കേണ്ടി വരുന്ന ഉയർന്ന നികുതിയാണു സ്വർണക്കടത്തിന് ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

സംസ്ഥാനത്തേയ്ക്ക് ഒരു പരിധിയിൽ കവിഞ്ഞ് കള്ളക്കടത്തിലൂടെ സ്വർണമെത്തുന്നതു സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. നികുതി ഒഴിവാക്കുന്നതിനാണ് വിദേശത്തു നിന്നും മറ്റും കണക്കിൽപ്പെടാത്ത സ്വർണം കടത്തുന്നത്.

ലോകത്ത് ഏറ്റവും അധികം സ്വർണ വ്യാപാരം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേരളം പോലെ സ്വർണത്തോട് ഇത്ര അഭിനിവേശം പുലർത്തുന്ന സംസ്ഥാനത്ത് കള്ളക്കടത്തിലൂടെയും സ്വർണമെത്തിക്കാനുള്ള ശ്രമം വർഷങ്ങളായുണ്ട്. വിപണിയിൽ നടക്കുന്ന സ്വർണ വ്യാപാരത്തിൽ നല്ലൊരു പങ്കും നികുതിയില്ലാതെ നടക്കുന്നതാണെന്ന്‍ ആക്ഷേപമുണ്ട്.

gold
Advertisment