New Update
/sathyam/media/post_attachments/E180aL6R6SauuDEahRZW.jpg)
കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്ന തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വാദം തള്ളി തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് . എന്‍ഐഎ കോടതിയില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കി. പ്രതികള്‍ ജീവന് ഭീഷണി നേരിടേണ്ടി വന്നിട്ടില്ലെന്നും ജയില്‍ സൂപ്രണ്ട്.
Advertisment
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് നിര്‍മലാനന്ദന്‍ നായര്‍ റിപ്പോര്‍ട്ട് ഇന്നലെയാണ് ഇ മെയില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൊച്ചി എന്‍ഐഎ കോടതിയിലാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.ഇതിന് രേഖകളും സിസി ടിവി ദൃശ്യങ്ങളും തെളിവായുണ്ട്. നാളെ കോടതി വീണ്ടും ഇക്കാര്യം പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us