Advertisment

എളിമയുടെ വിശുദ്ധിയിലേക്ക് കുരിശിന്റെ വഴി 

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കുരിശു മരണത്തിലേക്കുള്ള യാത്രയുടെ അനുസ്‌മരണമാണു ക്രൈസ്‌തവർക്കു കുരിശിന്റെ വഴി. ക്രിസ്‌തുവിന്റെ മരണ ദിവസത്തെ സംഭവങ്ങളാണ് ഇതിലൂടെ അനുസ്‌മരിക്കുന്നത്.

Advertisment

publive-image

ഗഥ്സമേൻ തോട്ടത്തിൽ അന്ത്യപ്രാർഥന മുതൽ മൃതേഹം കല്ലറയിൽ അടക്കം ചെയ്യുന്നതുവരെയുള്ള 14 സംഭവങ്ങളാണു കുരിശിന്റെ വഴിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. കുരിശിന്റെ വഴിയിൽ ഈ 14 സംഭവങ്ങളെ 14 കേന്ദ്രങ്ങളായി ചിത്രീകരിക്കുന്നു. ഓരോ കേന്ദ്രങ്ങളിലും പ്രദക്ഷിണത്തിനിടെ പ്രത്യേക പ്രാർഥനകളുമുണ്ട്.

കുരിശിന്റെ വഴി

ഒന്നാം സ്ഥലം: ക്രിസ്തു ഗഥ്‌സമേൻ പൂന്തോട്ടത്തിൽ പ്രാർഥിക്കുന്നു.

രണ്ടാം സ്ഥലം: പ്രാർഥനയ്‌ക്കു ശേഷം തോട്ടത്തിനു പുറത്തിറങ്ങുന്ന ക്രിസ്‌തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുന്നു.

മൂന്നാം സ്ഥലം: ക്രിസ്‌തുവിനെതിരെ പ്രമാണിമാർ കുറ്റം വിധിക്കുന്നു.

നാലാം സ്ഥലം: പത്രോസ് ക്രിസ്തുവിനെ തള്ളിപ്പറയുന്നു.

അ‍ഞ്ചാം സ്ഥലം: പീലാത്തോസിന്റെ കൊട്ടാരത്തിലെ വിചാരണ.

ആറാം സ്ഥലം: ക്രിസ്‌തുവിനെ മുൾകിരീടം അണിയിക്കുന്നു.

ഏഴാം സ്ഥലം: യേശുവിനെ കുരിശു ചുമപ്പിക്കുന്നു.

എട്ടാം സ്ഥലം: കുരിശു വഹിച്ചുള്ള യാത്രയിൽ ശീമോൻ സഹായിക്കുന്നു.

ഒൻപതാം സ്ഥലം: ജറുസലമിൽ നിന്നുള്ള സ്‌ത്രീകളെ ക്രിസ്‌തു സാന്ത്വനിപ്പിക്കുന്നു.

10–ാം സ്ഥലം: യേശുവിനെ കുരിശിലേറ്റുന്നു.

11–ാം സ്ഥലം: തൊട്ടടുത്ത കുരിശിലെ അനുതപിച്ച കള്ളനു പറുദീസ വാഗ്‌ദാനം ചെയ്യുന്നു

12–ാം സ്ഥലം: ശിഷ്യനായ യോഹന്നാനെ തന്റെ അമ്മയുടെ ഉത്തരവാദിത്തം ഏൽപ്പിക്കുന്നു.

13–ാം സ്ഥലം: യേശു കുരിശിൽ മരിക്കുന്നു.

14–ാം സ്ഥലം: സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്‌ത കല്ലറിയിലേക്കു മൃതദേഹം മാറ്റുന്നു.

ദുഃഖവെള്ളി ശുശ്രൂഷകളിലെ പ്രസംഗങ്ങളിൽ പ്രധാനമായു ചർച്ച ചെയ്യുന്നത് കിരിശിൽ കിടക്കുമ്പോൾ യേശു പറഞ്ഞ ഏഴു വാചകങ്ങളാണ്. മനുഷ്യനായുള്ള ജീവിതത്തിന്റെ പൂർത്തീകരണവും ഉയർത്തെഴുന്നേൽപ്പിന്റെ പ്രഖ്യാപനവുമാണ് ആ വാക്കുകളിൽ.

Advertisment