ഉള്ളടക്കം പങ്കുവയ്ക്കുന്നതിന് പ്രതിഫലം; ഓസ്‌ട്രേലിയയില്‍ സേവനം നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Sunday, January 24, 2021

സിഡ്നി: ഗൂഗിളിൽ ഉള്ളടക്കം പങ്കുവെക്കുന്നതിന് രാജ്യത്തെ മാധ്യമകമ്പനികൾക്ക് പ്രതിഫലം നിർബന്ധമാക്കുന്ന നിയമനിർമാണവുമായി സർക്കാർ മുന്നോട്ടുപോയാൽ ഓസ്‌ട്രേലിയയില്‍ സേവനം നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍.

ഫേയ്സ്ബുക്ക്, ഗൂഗിൾ എന്നിവയടക്കമുള്ള വൻകിട ടെക് കമ്പനികൾ മാധ്യമകമ്പനികളുമായും പ്രക്ഷേപകരുമായും വാർത്തകളുടെയും ഉള്ളടക്കത്തിന്റെയും റോയൽറ്റി പങ്കിടൽ നിർബന്ധമാക്കുന്നതാണ് നിയമം. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്നും നിയമവുമായി മുന്നോട്ടുപോവുമെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ വ്യക്തമാക്കി.

×