ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ​ഗോദാവരി നദിയില്‍ വിനോദസഞ്ചാരികള്‍ കയറിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ 12പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
/sathyam/media/post_attachments/ywWQ3G2jExqafktWOZLV.jpg)
മൃതദേഹങ്ങള്‍ ലഭിച്ചത് സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിലാണ് ഇതില്‍ രണ്ടുപേരുടെ മൃതദേഹം ഡൗലേശ്വരം ബാരേജിനു സമീപമാണ് കണ്ടെത്തിയത്.
കി​ഴ​ക്ക​ന്‍ ഗോ​ദാ​വ​രി ജി​ല്ല​യി​ല്‍ കഴിഞ്ഞ ഞായറാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ദേ​വ​പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി പൊ​ച്ച​മ്മ ക്ഷേ​ത്ര​ത്തി​ല്‍ ​നി​ന്ന് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ പാ​പ്പി​കൊ​ണ്ടാ​ലു​വി​ലേ​ക്ക് പോ​യ ബോ​ട്ടാ​ണ് മറിഞ്ഞത്.
11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇരുപത്തിയഞ്ചുപേരെ നേരത്തെ രക്ഷപ്പെടുത്തി. അതേസമയം മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​ന്ധ്ര സ​ര്‍​ക്കാ​ര്‍ 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us