ചെന്നൈ: കമല്‍ ഹാസനെതിരെ പ്രചാരണത്തിനിറങ്ങുമെന്നു ഗൗതമി. കമലിന്റെ താര രാഷ്ട്രീയത്തിന് തമിഴകത്തു വലിയ രീതിയില്‍ ഭാവിയില്ലെന്നും ഗൗതമി . ബി.ജെ. പി. സ്ഥാനാര്‍ഥികള്‍ക്കായി തമിഴ്നാട്ടിലങ്ങോളമിങ്ങോളം ഓടിനടന്നു പ്രചാരണം നയിക്കുകയാണ് താരപ്രചാരകയായ ഗൗതമി.
/sathyam/media/post_attachments/cNjjHebqNreXcmsKSEIx.jpg)
തമിഴ്നാട്ടില്‍ ബി.ജെ.പിയോടുള്ള അകല്‍ച്ച കുറഞ്ഞെന്നവകാശപെട്ട ഗൗതമി കമല്‍ മല്‍സരിക്കുന്ന കോയമ്പത്തൂര്‍ സൗത്തിലെ മല്‍സരത്തെ കുറിച്ചു പറയുന്നത് ഇങ്ങിനെ.
ഖുശ്ബുവുമായി അഭിപ്രായ വ്യത്യാസമുണ്ടന്ന വാര്‍ത്തകളും താരം നിഷേധിച്ചു. ഖുശ്ബുവിനു വേണ്ടി പ്രചാരണത്തിനിറങ്ങും. സീറ്റുനുവേണ്ടിയല്ല ബി. ജെ. പിയില്‍ ചേര്‍ന്നതെന്നാണ് രാജപാളയത്തു സീറ്റ് നിഷേധിച്ചതിനെ കുറിച്ചു പറയുന്നത്.
വിരുദ്നഗറിലെ രാജപാളയത്ത് ഗൗതമി മല്‍സരിക്കുമെന്നായിരുന്നു ബി.ജെ.പി നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സീറ്റ് അണ്ണാ ഡി.എം.കെ വിട്ടുകൊടുത്തില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us