തിരുവനന്തപുരം: മദ്യവിൽപനയ്ക്കുള്ള ടോക്കൺ വിതരണം പരാജയപ്പെട്ടെങ്കിലും ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. എക്സൈസ് മന്ത്രി വിളിച്ചു ചേർത്ത ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
/sathyam/media/post_attachments/Yjd24xVLBPTwJjtMAp8X.jpg)
ചെറിയ ചില പോരായ്മകൾ പരിഹരിച്ചാൽ ആപ്പ് പ്രവർത്തസജ്ജമാകുമെന്ന ഐടി വിദഗ്ദ്ധരുടെ അഭിപ്രായം പരിഗണിച്ചാണ് ബെവ്ക്യൂ ആപ്പുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ചത്. ആപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെ പരിഹരിക്കണമെന്ന് എക്സൈസ് മന്ത്രി യോഗത്തിൽ നിർദേശിച്ചു.
ആപ്പിൻ്റെ പ്രവർത്തം ഐടി സെക്രട്ടറി എം.ശിവശങ്കറും സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ സജി ഗോപീനാഥും നേരിട്ട് പരിശോധിക്കാനും യോഗത്തിൽ ധാരണയായി. കൊച്ചി ആസ്ഥാനമായ ഫെയർകോഡ് എന്ന ഐടി സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ആപ്പിൻ്റെ നിർമ്മാതാക്കൾ.
അതേസമയം തുടർച്ചയായി രണ്ടാം ദിവസവും ആപ്പ് നിശ്ചലയമാതോടെ സംസ്ഥാനത്ത് പലയിടത്തും ടോക്കണില്ലാതെ സ്വകാര്യ ബാറുകൾ മദ്യം വിതരണം ചെയ്തു. സാങ്കേതികപ്രശ്നങ്ങളെല്ലാം ആദ്യദിവസത് ഇന്ന് മുതൽ എല്ലാ ശരിയാകും ഇതായിരുന്നു ബെവ് ക്യൂ ആപ്പ് തയ്യാറാക്കിയ ഫെയർകോഡിൻറെ ഇന്നലത്തെ വിശദീകരണം.
പക്ഷെ ഇപ്പോഴും ആർക്കും ആപ്പ് കിട്ടുന്നില്ല. ബുക്കിംഗ് ആകെ കുളമായി. ബുക്കിംഗുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഫേസ് ബുക്ക് പേജിൽ നിന്നും നീക്കം ചെയ്ത് ഫെയർകോഡ് അധികൃതർ ഒരു വിശദീകരണത്തിനും തയ്യാറാകാതെ മുങ്ങി.