സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണമെടുത്ത് എല്‍ഡിഎഫിന്റെ സാമൂഹ്യമാധ്യമ പ്രചാരണം ? സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. ഉത്തരവിറങ്ങിയത് മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്ന അന്നുതന്നെ ! കരാര്‍ നല്‍കിയത് കര്‍ണാടക ആസ്ഥാനമായ കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന പിആര്‍ ഏജന്‍സിക്ക് ! സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ സി-ഡിറ്റിന് അനുവദിച്ചത് 13.26 ലക്ഷം രൂപ. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാരിന്റെ കള്ളക്കളികളെന്ന് ആക്ഷേപം

New Update

publive-image

Advertisment

തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രചാരണ പ്രവര്‍ത്തനം നടത്തുന്ന പരസ്യ കമ്പനിക്ക് ഒന്നരക്കോടി രൂപ പ്രതിഫലം അംഗീകരിച്ച് ഉത്തരവ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസമാണ് കണ്‍സെപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന കമ്പനിക്ക് പണം അനുവദിച്ചത്.

പരസ്യ കമ്പനിക്ക് പുറമേ സി-ഡിറ്റിനും നവമാധ്യമ പ്രചാരണത്തിന് സര്‍ക്കാര്‍ പണം അനുവദിച്ചു. പെരുമാറ്റ ചട്ടം നിലനിലനില്‍ക്കേ സര്‍ക്കാര്‍ പ്രചരണങ്ങള്‍ക്ക് പണം അനുവദിച്ചത് വിവാദമാകുകയാണ്.

കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യമാകമാനം പ്രചരിപ്പിക്കുന്നതിനായി പിആര്‍ ഏജന്‍സിയെ കണ്ടെത്താന്‍ ടെണ്ടര്‍ വിളിച്ചിരുന്നു. ആദ്യം ചുരുക്കം ചില കമ്പനികളാണ് പങ്കെടുത്ത്.

വീണ്ടും ടെണ്ടര്‍ ചെയ്തതില്‍ നിന്നാണ് കണ്‍സപ്റ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ഏജന്‍സിയെ തെരഞ്ഞെടുത്തത്. 1,51,23,000 രൂപയാണ് കമ്പനി പ്രതിഫലം ആവശ്യപ്പെട്ടത്. ഈ പണം പിആര്‍ കമ്പനിക്ക് നല്‍കാനാണ് കഴിഞ്ഞ മാസം 26ന് അതായത് പെരുമാറ്റ ചട്ടം നിവലില്‍ വന്ന ദിവസം ഉത്തരവിറങ്ങിയിരിക്കുന്നത്.

സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാന്‍ കോടികളുടെ ധൂര്‍ത്തു നടക്കുന്നവെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന ദിവസം തന്നെ സ്വകാര്യ ഏജന്‍സികള്‍ക്ക് പണം അനുവദിച്ചുള്ള ഉത്തരവും പുറത്തിറക്കിയത്. അതേ ദിവസം സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാന്‍ സി-ഡിറ്റിന് 13.26 ലക്ഷം രൂപയും അനുവദിച്ച് ഉത്തരവിറക്കി.

പെരുമാറ്റം ചട്ട വന്നാല്‍ സര്‍ക്കാര്‍ പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്നിരിക്കെ തിടുക്കത്തില്‍ എന്താണ് പണം അനുവദിച്ചതെന്നാണ് ആക്ഷേപം. പക്ഷെ ജനുവരിയില്‍ തന്നെ കമ്പനിയെ തെരഞ്ഞെടുക്കുകയും അവര്‍ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തതാണെന്ന് പിആര്‍ഡി ഡയറക്ടര്‍ പറയുന്നു. ഒരു വര്‍ഷത്തെക്കാണ് ടെണ്ടര്‍. അതിനുള്ള സര്‍ക്കാര്‍ ഉത്തരവ് നടപടിക്രമം പൂര്‍ത്തിയാക്കി ഇറക്കുക മാത്രമാണ് ചെയ്തതും അദ്ദേഹം പറഞ്ഞു.

സി-ഡിറ്റ് നേരത്തെ സമര്‍പ്പിച്ച ഒരു ശുപാര്‍ശയില്‍ ഇപ്പോള്‍ പണം അനുവദിച്ചുവെങ്കിലും പെരുമാറ്റ ചട്ടം വന്നതിനാല്‍ ഇനി സോഷ്യല്‍ മീഡിയ വഴി പ്രചരണത്തിന് അനുവാദമില്ലെന്നും പിആര്‍ഡി ഡയറക്ടര്‍ വിശദീകരിക്കുന്നു. ഇനി സര്‍ക്കാര്‍ പണത്തിന്റെ മറവില്‍ എല്‍ഡിഎഫ് സോഷ്യമീഡിയ പ്രചരണം നടക്കുമോയെന്ന സംശയവും ബാക്കിയാണ്.

trivandrum news
Advertisment