തിരുവനന്തപുരം : മരട് ഫ്‌ളാറ്റ് വിഷയത്തില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വക്ഷിയോഗം അഭിപ്രായം തേടൽ മാത്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സര്‍വ കക്ഷിയോഗത്തിൽ പരിഹാരം പ്രതീക്ഷിക്കരുത്. അത് സര്‍വകക്ഷിയോഗത്തിൽ എടുക്കാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
/sathyam/media/post_attachments/vnvFomVRUpPaf2FWvn3x.jpg)
ഫ്ലാറ്റ് പൊളിച്ച് മാറ്റുന്ന കാര്യത്തിൽ തീരുമാനം വരേണ്ടത് കോടതിയിൽ നിന്ന് തന്നെയാണ്. താമസക്കാരുടെ ആശങ്കയിൽ പങ്കുചേരുന്നു. കോടതിയുടെ പരിഗണനയിൽ ഉള്ള ഒരു വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം പറയാനില്ലെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.