പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍ രംഗത്ത്. കര്‍ഷകനിയമത്തിനെതിരെ നിയമസഭ ചേരാനാവില്ലെന്നും സംസ്ഥാനത്ത് അടിയന്തിര സാഹചര്യമില്ലെന്നും ഗവര്‍ണര്‍

New Update

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമഭേദഗതി തള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ ചേരാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ദ് ഖാന്‍ രംഗത്ത്. കര്‍ഷകനിയമത്തിനെതിരെ നിയമസഭ ചേരാനാവില്ലെന്നും സംസ്ഥാനത്ത് അടിയന്തിര സാഹചര്യമില്ലെന്നും കാട്ടിയാണ് ഗവര്‍ണര്‍ അടിയന്തിര സമ്മേളനത്തിന് അനുമതി നിഷേധിച്ചത്. പ്രതിപക്ഷനേതാവിനോട് അടക്കം ആലോചിച്ച ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ സമ്മേളനത്തിന് അനുമതി തേടി ഗവര്‍ണറെ സമീപിച്ചത്.

Advertisment

publive-image

എന്നാല്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് ഇതില്‍ വിശദീകരണം ആരാഞ്ഞിരുന്നു. സഭ ചേരേണ്ട അടിയന്തിര സാഹചര്യമുണ്ടെന്ന വിശദീകരണം സര്‍ക്കാര്‍ നല്‍കിയെങ്കിലും അത്തരമൊരു സാഹചര്യം നിലവിലില്ലെന്ന് കാട്ടി ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ ഭരണ പ്രതിപക്ഷ കക്ഷികള്‍ സംയുക്ത പ്രമേയം പാസാക്കാനാണ് നാളെ ഒരു മണിക്കൂര്‍ സഭ സമ്മേളിക്കാനിരുന്നത്. സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരമുണ്ടായിരുന്നത്. നിയമ ഭേദഗതി പ്രമേയം വഴി തള്ളുന്നതിനൊപ്പം ഭേദഗതി നിരാകരിക്കാനും ആലോചനയുണ്ട്.

്‌കൊടും തണുപ്പിനെ അവഗണിച്ച് കര്‍ഷക സമരം 27 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്രവും കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു.അതേസമയം, കര്‍ഷക പ്രതിഷേധം 25ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ദല്‍ഹിയിലെ ഗുരുദ്വാര പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചിരുന്നു.

എന്നാല്‍ മോദിയുടെ നാടകമല്ല ആവശ്യമെന്നും നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാടില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുകയാണ്. വിഷയത്തില്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നിയമം പിന്‍വലിക്കുന്നതില്‍ കുറഞ്ഞുള്ള ഒരു ഉപാധികള്‍ക്കും കര്‍ഷകര്‍ ഇതേവരെ തയ്യാറല്ല.

Advertisment