Advertisment

തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി

New Update

publive-image

Advertisment

ന്യൂഡല്‍ഹി: തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്പദ് വ്യവസ്ഥയ്ക്ക് ഭാരമാണെന്നും മോദി പറഞ്ഞു. ധനസമ്പാദനം, ആധുനിക വത്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു.

'സംരഭങ്ങളേയും ബിസിനസുകളേയും പിന്തുണയ്‌ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി. പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം' മോദി പറഞ്ഞു.

Advertisment