പത്താം ക്ലാസുകാരിയെ വിവാഹം ചെയ്യാനായി തട്ടിക്കൊണ്ടുപോയി; തമിഴ്‌നാട്ടില്‍ 33-കാരനും മൂന്ന് കുട്ടികളുടെ പിതാവുമായ യുവാവ് അറസ്റ്റില്‍

New Update

publive-image

ചെന്നൈ: വിവാഹം ചെയ്യാനായി പത്താം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍. ജി. മണിമാരന്‍ (33) എന്നയാളാണ് അറസ്റ്റിലായത്. മൂന്ന് കുട്ടികളുടെ പിതാവായ ഇയാള്‍ ചെങ്കല്‍പേട്ടിലെ ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ്.

Advertisment

ഒരു ചടങ്ങില്‍വച്ച് ഇയാള്‍ പെണ്‍കുട്ടിയുമായി അടുക്കുകയായിരുന്നു. പിന്നീട് ഫോണ്‍ വാങ്ങിനല്‍കി. ഡിസംബര്‍ 14ന് പെണ്‍കുട്ടി സുഹൃത്തിനെ കാണാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയെങ്കിലും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി അറിയാത്ത നമ്പറിലേക്ക് നിരന്തരം വിളിച്ചതായി മനസ്സിലായി. ഈ നമ്പര്‍ മണിമാരന്റേതാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് തൈലാവരത്തെ മാരൈമലയിലെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പോസ്‌കോ പ്രകാരം കേസെടുത്തു.

Advertisment