ഗവൺമെൻറ് ലോ കോളേജ് സീറ്റുകൾ വെട്ടിക്കുറച്ച നടപടി പുന:പരിശോധിക്കണം:കേരള ലോയേഴ്സ് കോൺഗ്രസ്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Tuesday, August 11, 2020

തിരുവനന്തപുരം: ഗവൺമെൻറ് ലോ കോളേജ്ളിലെ 160 എൽഎൽബി സീറ്റുകൾ വെട്ടി കുറയ്ക്കുവാനുള്ള തീരുമാനം സർക്കാർ അടിയന്തരമായി പുനപരിശോധിക്കണമെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി. 2020 – 2021 വർഷത്തേക്ക് 400 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുകയും,വിദ്യാർഥികൾ അപേക്ഷ നൽകുകയും ചെയ്തതിനുശേഷം സീറ്റുകൾ വെട്ടിക്കുറച്ചത് നൂറുകണക്കിന് വിദ്യാർഥികളുടെ ഭാവിയെയാണ് ദോഷകരമായി ബാധിച്ചിരിക്കുന്നത്.

പഞ്ചവത്സര എൽഎൽബി കോഴ്സ് ലേക്ക് തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നീ നാല് ഗവൺമെൻറ് കോളേജുകളിലായി 320 സീറ്റിലേയ്ക്കും, സ്വകാര്യ കോളേജുകളിലേക്ക് 1030 സീറ്റുകളിക്കുമാണ് അപേക്ഷ ക്ഷണിച്ചിരുന്നത് .

ഗവൺമെൻറ് കോളേജുകളുടെ സീറ്റുകൾ വെട്ടിക്കുറച്ച് സ്വകാര്യ കോളേജുകളിൽ സീറ്റ് വർധിപ്പിക്കാനുള്ള തീരുമാനം ദുരിദ് ദേശപരമാണ്. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന വിദ്യാർഥികൾക്ക് മാത്രം നിയമപഠനം എന്ന അവസ്ഥ രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കും. മറ്റ് പ്രൊഫഷണൽ കോഴ്സുകൾ പോലെ നിയമ പഠനത്തെ കാണരുതെന്നും ഇക്കാര്യത്തിൽ ഉണ്ടാവുന്ന വീഴ്ചകൾ അത്യന്തികമായി സാധാരണക്കാരന് കോടതികൾ അപ്രാപ്യമാകുമെന്നും കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.

കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ജോർജ് മേച്ചേരിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ അഡ്വ.ജസ്റ്റിൻ ജേക്കബ് , അഡ്വ.ജോസഫ് ജോൺ, അഡ്വ.ജോർജ്ജ് കോശി, അഡ്വ.ജോബി ജോസഫ്,, വൈസ് പ്രസിഡൻറ് അഡ്വ.സന്തോഷ് കുര്യൻ, അഡ്വ.സിറിയക് കുര്യൻ, അഡ്വ. K Z കുഞ്ചെറിയ, അഡ്വ.പി.കെ ലാൽ, അഡ്വ.ബിനു തോട്ടുങ്കൽഎന്നിവർ പ്രസംഗിച്ചു.

×