ബിരുദ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സ്നേഹവണ്ടികൾ ഒരുക്കി ഡിവൈഎഫ്ഐ

New Update

publive-image

നാളെമുതൽ സംസ്ഥാനത്ത് സർവ്വകലാശാല ബിരുദ പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് യാത്ര ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സ്‌നേഹവണ്ടികൾ ഒരുക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ പൊതുഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചിട്ടില്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ സർവ്വകലാശാലകൾ ഒരുക്കി കഴിഞ്ഞെങ്കിലും യാത്രയുമായി ബന്ധപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിലാണ്. ഇത് പരിഹരിക്കാൻ സംസ്ഥാന വ്യാപകമായി സ്നേഹവണ്ടികൾ ഡിവൈഎഫ്ഐ ക്രമീകരിക്കും.

Advertisment

കോവിഡ് പോസിറ്റീവ് ആയ വിദ്യാർഥികൾക്കും ഒപ്പം പൊതുഗതാഗതം ലഭ്യമല്ലാത്ത മറ്റ് വിദ്യാർഥികൾക്കും സേവനം ലഭ്യമാക്കും. പ്രാദേശികമായി ബന്ധപ്പെടാനുള്ള നമ്പരുകൾ പ്രസിദ്ധീകരിക്കും. ഈ മഹാമരിയെ നമുക്ക് ഒന്നിച്ച് മറികടക്കേണ്ടതുണ്ട്. തെല്ലും ആശങ്കയില്ലാതെ വിദ്യാർഥികൾക്ക് പരീക്ഷ സ്ഥലത്തേക്ക് എത്താൻ ഡിവൈഎഫ്ഐ സാഹചര്യം ഒരുക്കും. ഇതിനായി ഡിവൈഎഫ്ഐ വോളണ്ടിയർമാർ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

Advertisment