കര്‍ശന നിയന്ത്രണത്തോടെ മുംബൈയില്‍ മുഹറം പ്രദക്ഷിണത്തിന് അനുമതി നല്‍കി ബോംബൈ ഹൈക്കോടതി

New Update

മുംബൈ: കര്‍ശന നിയന്ത്രണത്തോടെ മുംബൈയില്‍ മുഹറം പ്രദക്ഷിണത്തതിന് അനുമതി നല്‍കി ബോംബൈ ഹൈക്കോടതി. പ്രാദേശിക ഷിയാ മുസ്ലിം സംഘടനയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രതീകാത്മകമായ രീതിയില്‍ പ്രദക്ഷിണം നടത്താനാണ് അനുമതി. ഓഗസ്റ്റ് 30ന് വൈകുന്നേരം 4.30നും 5.30 ഇടയിലാണ് പ്രദക്ഷിണം നടത്താന്‍ അനുമതിയുള്ളത്.

Advertisment

publive-image

ട്രെക്കില്‍ മാത്രമാകും പ്രദക്ഷിണം നടത്താനാകുക. ചടങ്ങില്‍ ആര്‍ക്കും നടന്നുകൊണ്ട് പങ്കെടുക്കാന്‍ അനുമതിയില്ല. ജസ്റ്റിസ് എസ് ജെ കാത്താവാലയും ജസ്റ്റിസ് മാധവ് ജാംദര്‍ഗവേയുടേതുമാണ് തീരുമാനം. പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്ന ഒരു ട്രെക്കില്‍ അഞ്ച് പേര്‍ക്ക് മാത്രമാണ് സഞ്ചരിക്കാനാവുക. തെരഞ്ഞെടുത്ത പാതയില്‍ മാത്രമാണ് പ്രദക്ഷിണം നടത്താനാവുക. ആള്‍ക്കൂട്ടം തടയാന്‍ സെക്ഷന്‍ 144 അടക്കമുള്ള നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ മുഹറം പ്രദക്ഷിണത്തതിന് സുപ്രീംകോടതി അനുമതി നിരസിച്ചിരുന്നു. കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിൽ മുഹറം പ്രദക്ഷിണം സുരക്ഷിതമല്ലെന്ന് വിശദമാക്കിയാണ് കോടതി തീരുമാനിച്ചത്. ഒരു സമുദായം കൊവിഡ് പരത്തി എന്ന പ്രചരണത്തിന് ഇത് വഴിവെക്കുമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ജനങ്ങളെ അപകടത്തിലാക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്‌ എ ബോബ്ഡേ പറഞ്ഞത്.

Advertisment