പൂവക്കുളത്ത് കാറ്റിൽ വൻ നാശം

New Update

publive-image

പൂവക്കുളം: വെളിയന്നൂർ പഞ്ചായത്തിലെ 7, 8 വാർഡുകൾ ഉൾക്കൊള്ളുന്ന പൂവക്കുളം പനച്ചിക്കൽ, എസ്എൻഡിപി ശാഖാ ഓഫീസ് ഭാഗങ്ങളിൽ പുലർച്ചെ 5.30 ഓടെ ഉണ്ടായ കൊടുങ്കാറ്റിൽ കനത്ത നാശം.

Advertisment

മരം വീണ് ഗതാഗതം തടസ്സപ്പെട്ട പെരുംകുറ്റി-പൂവക്കുളം റോഡിൽ പാലാ ഫയർഫോഴ്സ് എത്തി മരങ്ങൾ വെട്ടിമാറ്റിക്കൊണ്ടിരിക്കുകയാണ്. റബ്ബർ, തെങ്ങ്, പ്ലാവ്, ആഞ്ഞിലി, വാഴ തുടങ്ങിയവ വൻതോതിൽ ഒടിഞ്ഞു നശിച്ചു.

ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു, ലൈനുകൾ പൊട്ടി വീണു. റവന്യൂ- കൃഷി- പഞ്ചായത്ത് അധികാരികൾ ഉടൻ സ്ഥലം സന്ദർശിക്കും

kottayam news
Advertisment