/sathyam/media/post_attachments/XKFpP41wKiPwTLqTRNa8.jpg)
ഹൈദരാബാദ്:ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി 1650 ഏക്കര്‍ റിസവര്‍ വനത്തിന്റെ സംരക്ഷണവും പരിപാലനവും തെന്നിന്ത്യന്‍ താരം പ്രഭാസ് ഏറ്റെടുത്തു. ഹൈദരാബാദിന് സമീപമുള്ള ദുണ്ടിഗലിലെ ഖാസിപ്പള്ളി വനമേഖലയിലെ 1650 ഏക്കറിന്റെ സംരക്ഷണമാണ് പ്രഭാസ് ഉറപ്പുവരുത്തുനന്നത്.
മേഖലയില്‍ അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നതിന് ആദ്യഘട്ടത്തില്‍ രണ്ടു കോടി രൂപ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
സംരക്ഷിത വനമേഖലയുടെ ഒരു ഭാഗം മാത്രമാണ് പ്രഭാസിന്റെ സഹകരണത്തോടെ അര്‍ബന്‍ ഫോറസ്റ്റ് പാര്‍ക്കാക്കി വനം വകുപ്പ് മാറ്റുന്നത്.
/sathyam/media/post_attachments/0zVhl46h5Y7D2x79kpyM.jpg)
ഫോറസ്റ്റ് പാര്‍ക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം പ്രഭാസും വനംവകുപ്പ് മന്ത്രി അലോല ഇന്ദ്ര കരന്‍ റെഡ്ഡിയും രാജ്യസഭാംഗമായ ജോഗിനാപ്പള്ളി സന്തോഷ് കുമാറും ചേര്‍ന്ന് നിര്‍വഹിച്ചു.
തറക്കല്ലിട്ട ശേഷം മൂവരും ചേര്‍ന്ന് സംരക്ഷിത വന മേഖലയില്‍ വൃക്ഷത്തൈകള്‍ നട്ടു. ഔഷധസസ്യങ്ങള്‍ക്ക് പേരുകേട്ട വനമേഖലയാണ് ഖാസിപ്പള്ളി.
1650 ഏക്കറില്‍ ഉടന്‍ തന്നെ ഇക്കോ പാര്‍ക്ക് നിര്‍മ്മിക്കാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇക്കോ പാര്‍ക്ക് നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ ഔഷധ സസ്യ കേന്ദ്രം ഒരുക്കും. കൂടാതെ, പാര്‍ക്ക് ഗേറ്റ്, വ്യൂ പോയിന്റ്, വാക്കിംഗ് ട്രാക്ക് തുടങ്ങിയവയും നിര്‍മ്മിക്കും.
/sathyam/media/post_attachments/EIg10mlMsVaSTZ7L6ApD.jpg)
ഗ്രീന്‍ ഇന്ത്യ ചലഞ്ചിലൂടെ സൂഹത്തെ സഹായിക്കുന്നതില്‍ പങ്കാളിയാകുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് നടന്‍ പ്രഭാസ് പറഞ്ഞു. തന്റെ സുഹൃത്തും രാജ്യസഭാ എംപിയുമായ ജോഗിനാപ്പള്ളി റെഡ്ഡിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വനമേഖല ഏറ്റെടുത്തതെന്നും പ്രവര്‍ത്തനങ്ങളുടെ പുരോഗതിക്ക് അനുസരിച്ച് കൂടുതല്‍ തുക നല്‍കുമെന്നും താരം വ്യക്തമാക്കി.
ചടങ്ങില്‍ സംഘറെഡ്ഡി ജില്ലാ കളക്ടര്‍ എം ഹനുമന്‍ത റാവൂ, എസ് പി ചന്ദ്രശേഖര്‍ റെഡ്ഡി, ഡിഎഫ് ഒ വെങ്കിടേശ്വര റാവു, പിസിസിഎഫ് ആര്‍ ശോഭ, സോഷ്യല്‍ ഫോറസ്ട്രി പിസിസിഎഫ് ആര്‍ എം ദൊബ്രിയാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us