Advertisment

ബ്ലാക്ക് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീന്‍ ഫംഗസ് ബാധയും; കോവിഡ്​ രോഗമുക്​തി നേടിയതിന്​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി

New Update

ഇന്‍ഡോര്‍: ബ്ലാക്ക് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീന്‍ ഫംഗസ് ബാധയും. കോവിഡ്​ രോഗമുക്​തി നേടിയതിന്​ പിന്നാലെ ഇന്‍ഡോര്‍ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി. . മധ്യപ്രദേശിൽ ചികിത്സയിലിരുന്ന ഇയാളെ വിദഗ്​ധ ചികിത്സക്കായി മുംബൈയിലേക്ക്​ മാറ്റി. ഇയാളിൽ ബ്ലാക്ക്​ ഫംഗസ്​ രോഗം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Advertisment

publive-image

കോവിഡ്​ രോഗമുക്​തി നേടിയയാളെ വിശദ പരിശോധനക്ക്​ വിധേയമാക്കിയപ്പോഴാണ്​ ഗ്രീൻ ഫംഗസ്​ കണ്ടെത്തിയതെന്ന്​ ശ്രീ അരബി​ന്ദോ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിലെ ഡോക്​ടറായ രവി ദോസി പറഞ്ഞു.

രക്​തം, ശ്വാസകോശം, സൈനസുകൾ എന്നിവയിലാണ്​ രോഗബാധ കണ്ടെത്തിയതെന്നും ഡോക്​ടർ വ്യക്​തമാക്കി.

രണ്ട്​ മാസങ്ങൾക്ക്​ മുമ്പാണ്​ രോഗിയെ കോവിഡ്​ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഒരു മാസത്തോളം ഇയാൾ ഐ.സി.യുവിൽ ചികിത്സയിലായിരുന്നു.

green fungus
Advertisment