വരന്റെ അച്ഛനും വധുവിന്റെ അമ്മയും രണ്ടാമതും ഒളിച്ചോടി

New Update

സൂറത്ത്: ഒരിക്കല്‍ ഒളിച്ചോടി തിരിച്ചെത്തിയ വരന്റെ അച്ഛനും വധുവിന്റെ അമ്മയും പിന്നെയും മുങ്ങി. മക്കളുടെ വിവാഹത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയായിരുന്നു വരന്റെ അച്ഛന്‍ ഹിമ്മത്ത് പാണ്ടവും വധുവിന്റെ അമ്മ ശോഭന റാവലും ഒളിച്ചോടിയത്.

Advertisment

publive-image

പൊലീസ് ഇടപെടുകയും വാര്‍ത്തയാവുകയും ചെയ്തതോടെ ഇവര്‍ തിരിച്ചെത്തി. എന്നാല്‍, ഒരു മാസങ്ങള്‍ക്കുശേഷമാണ് ഇവര്‍ വീണ്ടും ഒളിച്ചോടുന്നത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

ഫെബ്രുവരി 29-നാണ് ഇവരെ കാണാതായത്. എന്നാല്‍, ഇത്തവണ പരാതിയുമായി ബന്ധുക്കള്‍ ആരും എത്തിയില്ല. ഇവര്‍ സൂറത്തില്‍ വീടെടുത്ത് താമസം തുടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. 46-കാരനായ ഹിമ്മത്ത് പാണ്ടവും 43-കാരിയായ ശോഭന റാവലും ഒളിച്ചോടിയതോടെ മക്കളുടെ വിവാഹം മുടങ്ങിയിരുന്നു. ജനുവരി 10-ന് ആദ്യം ഒളിച്ചോടിയ ഇവരെ ജനുവരി 26-ന് പൊലീസ് കണ്ടെത്തി.

അന്ന് ഹിമ്മത്ത് വീട്ടുകാര്‍ക്കൊപ്പം പോയി. എന്നാല്‍, ശോഭനയെ സ്വീകരിക്കാന്‍ ഭര്‍ത്താവ് തയാറായില്ല. ഇതിനുശേഷം സ്വന്തം വീട്ടിലാണ് ശോഭന താമസിച്ചിരുന്നത്. ശോഭനയും ഹിമ്മത്തും ചെറുപ്പത്തില്‍ പ്രണയത്തിലായിരുന്നു. വിവാഹിതയായി ശോഭന മറ്റൊരു നാട്ടിലേക്ക് പോയി. പിന്നീട് മക്കളുടെ വിവാഹസമയത്താണ് ഇവര്‍ കണ്ടുമുട്ടുന്നത്. ഇതോടെ വീണ്ടും പ്രണയത്തിലാവുകയായിരുന്നു.

mother bride fathe groom ran away
Advertisment