ഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്ത നാല് ആഴ്ചത്തേക്കു കൂടി അടച്ചിടണമെന്ന് ശുപാർശയുമായി മന്ത്രിമാർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമേ ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ എന്നിവയും മേയ് 15 വരെ അടച്ചിടണമെന്ന് നിർദേശത്തിൽ പറയുന്നു.
/sathyam/media/post_attachments/SdoyOLgECASBYUcvsu0n.jpg)
ഒരു സംഘം മന്ത്രിമാർ ചൊവ്വാഴ്ച നൽകിയ ശുപാർശയിൽ മതപരമായ ചടങ്ങുകൾക്കായി ഒത്തുകൂടുന്നതും നാലാഴ്ചത്തേക്ക് റദ്ദാക്കണമെന്നു പറഞ്ഞത്.
രാജ്യത്ത് 21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക്ഡൗൺ നീട്ടുന്നകാര്യത്തിൽ സർക്കാർ കൃത്യമായ തീരുമാനം പറയാത്ത സാഹചര്യത്തിലാണ് മന്ത്രിമാരുടെ നിർദേശമെന്നാണു സൂചന.