ചട്ടിയിലും ഗ്രോ ബാഗിലും മണ്ണ് നിറക്കേണ്ടതിങ്ങനെ….

സത്യം ഡെസ്ക്
Tuesday, July 28, 2020

ചട്ടിയിലും ഗ്രോ ബാഗിലും പോട്ടിങ് മിക്ചർ നിറക്കുമ്പോള്‍ ഏറ്റവും അടിയില്‍ ഒരിഞ്ച് മണ്ണ് നിറച്ചതിനു ശേഷം വളരെ ചെറുതാക്കിയ ഓടിന്റെ പൊട്ടിയ കഷ്ണങ്ങള്‍ ഗ്രോ ബാഗിന്റെ നടുവിലായി(സൈഡിൽ ഇട്ടാൽ ഗ്രോബാഗ്‌ കേടാവും- ശ്രദ്ധിക്കണം ) ഇട്ടുകൊടുക്കുന്നതു വെള്ളം വാര്‍ന്നു പോകാന്‍ സഹായിക്കും ,കല്ലും കട്ടയും കളഞ്ഞ് രണ്ടുമൂന്നു ദിവസം വെയിലത്തിട്ടു നന്നായി ചൂട് കൊള്ളിച്ച മണ്ണിന്റെ കൂടെ തുല്യ അളവിൽ ചാണകപൊടി മിക്സ് ചെയ്യുക .ചാണക പൊടി കിട്ടിയില്ലെങ്കില്‍ മണ്ണിര കന്പോസ്റ്റ് ഉപയോഗിക്കുക.

പോട്ടിംഗ് മിശ്രിതത്തിന്റെ കൂടെ പച്ച ചാണകം ഇടരുത് . ചാരം ഇടാത്തതാണ് നല്ലത്. മണ്ണിൽ നിന്നുമുള്ള തണ്ട് തുരപ്പൻ പോലുള്ള കീടങ്ങളെ അകറ്റാൻ അല്പം ചേർക്കാം കൂടരുത് , ചാരമിട്ടാൽ മണ്ണിന്റെ പുളിപ്പ് കൂടും അത് ചെടികൾക്ക് അത്ര നല്ലതല്ല .

കരിയിലകൾ കൂട്ടിയിട്ടു കത്തിച്ച ചാരം ചേർക്കാം ഇത് ചെടികൾക്ക് ആവശ്യമായ പൊട്ടാഷ് നെൽകും. വേരോട്ടം ലഭിക്കാൻ മണല്‍ മിക്സ് ചെയ്യുന്നത് നല്ലതാണ് , നിർബന്ധമില്ല .ടെറസ്സില്‍ കൃഷി ചെയ്യുന്നവര്‍ മണ്ണിന്റെ കൂടെ ചകിരി ചോര്‍ മിക്സ് ചെയ്യുന്നത് മണ്ണിന്റെ ഈര്‍പ്പം നില നിര്‍ത്താനും ചട്ടിയുടെ ഭാരം കുറയ്ക്കാനും സഹായിക്കും .

കരിയില (ഉണക്കയില) കിട്ടുമെങ്കിൽ ഇട്ടു കൊടുക്കുക . നമ്മുടെ വീട്ടില്‍ ഇരിക്കുന്ന തൊണ്ടോ ചകിരിയോ ഇടരുത് ഉപ്പിന്റെ അംശം കാണും അതിനു പുളിപ്പ് കൂടുതല്‍ ആവും പ്രോസസ് ചെയ്തെ ചകിരി ചോര്‍ മേടിക്കാന്‍ കിട്ടും. ചകിരി ചോര്‍ മിക്സ് ചെയ്യുന്നതിന് മുന്‍പേ വെള്ളത്തില്‍ ഇട്ടു കുതിര്‍ക്കുക അപ്പോള്‍ ഒരു കിലോ ചകിരി ചോര്‍ അഞ്ചു കിലോ ആവും.

ചാണക പൊടി, മണ്ണ്, ചകിരിചോര്‍ എന്നിവ ഒരേ അനുപാതത്തില്‍ എടുത്ത് ഒരു പിടി കുമ്മായവും ചേർത്ത് മിക്സ്‌ ചെയ്യുക. കുമ്മായം ചേർക്കുന്നത് മണ്ണിന്റെ അമ്ലത്വം ക്രമീകരിക്കും ചെടികൾക്ക് വേണ്ട കാത്സ്യത്തിന്റെ കുറവ് പരിഹരിക്കും. കുമ്മായം ഇല്ലെങ്കിൽ മുട്ടത്തോട് നന്നായി പൊടിച്ച് ഇട്ടു കൊടുക്കാം.

ചട്ടിയില്‍ ആദ്യം കാൽ ഭാഗം ഈ മിക്സ് നിറ ച്ച്ബാക്കിയുള്ള മിശ്രിതത്തിൽ 50 ഗ്രാം കടലപ്പിണ്ണാക്ക് 50 ഗ്രാം വേപ്പിന്‍ പ്പിണ്ണാക്ക് 50 ഗ്രാം എല്ലുപൊടി മിക്സ് ചെയ്ത് ഗ്രോ ബാഗിന്റെ പകുതി വരെ നിറക്കുക, ഒരിക്കലും ഗ്രോബാഗ്‌ മുഴുവനായി മണ്ണ് (പോട്ടിംഗ് മിശ്രിതം) നിറക്കരുത് ,എപ്പോയും ഗ്രോബാഗിന്റെ പകുതിയെ നിറക്കാൻ പാടുള്ളൂ ,പിന്നീട് ചെടി വളരുന്നതിന് അനുസരിച് ജൈവവളവും മണ്ണും മിക്സ് ചെയ്ത് ഇട്ടുകൊടുക്കാം ,മണ്ണ് ഒരുക്കുന്പോൾ സ്യൂഡോമോണസ്, ട്രൈക്കോഡെർമ എന്നീ ജീവാണുക്കൾ ചേർക്കണം.

(രണ്ടും വളംവിൽക്കുന്ന കടകളിൽനിന്നു ലഭിക്കും). കുമിൾരോഗങ്ങൾക്കെതിരെ ഫലപ്രദമായ ജീവാണുവാണ് സ്യൂഡോമോണാസ്. കുമിൾരോഗത്തിനുംനിമാവിരകളുടെ ആക്രമണംതടയാനും ട്രൈക്കോഡെർമ ഫലവത്താണ്.വേപ്പിൻപിണ്ണാക്ക് ചേർക്കുന്നതും നിമാവിരശല്യം ഇല്ലാതാക്കാൻ ഉത്തമമാണ്.ഗ്രോബാഗിൽ മിശ്രിതം നിറച്ച് നനച്ച് കൊടുക്കുക , രണ്ടു മൂന്നു ദിവസത്തിനു ശേഷമേ തൈകൾ മാറ്റി നടാവൂ, രാസവളം ഒരിക്കലും ചേർക്കരുത് , നേരത്തെ നഴ്സറികളിൽ തയ്യാറാക്കിയ വേര് പിടിപ്പിച്ച തൈകൾ നാലില പ്രായമാകുന്പോൾ ഗ്രോ ബാഗിലേക്ക് മാറ്റി നടാം,തൈകൾ ഗ്രോബാഗിൽ നട്ടതിനു ശേഷം രണ്ടു ദിവസം തണലിൽ വെച്ചതിനു ശേഷം വെയിൽ ലഭിക്കുനിടത്തേക്ക് മാറ്റി വെക്കാം, ആവശ്യത്തിനു മാത്രം വെള്ളം ഒഴിച്ച് കൊടുക്കുക ,ഗ്രോ ബാഗിന്റെ മുകൾഭാഗം ഒരിഞ്ചു പുറത്തേക്ക് മടക്കി വെക്കുന്നത് വളർന്നു വരുന്ന തൈകൾക്ക് സൂര്യപ്രകാശം ലഭിക്കാൻ സഹായിക്കും .

×