Advertisment

വിനോദ സഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായി വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ചരക്കുസേവന നികുതിയും കുറയ്ക്കണം ; ഏതു ഭാഗത്തെ ടൂറിസം വികസനമായാലും അത് രാജ്യത്തിന് മുഴുവന്‍ ഗുണകരമാകും; വിനോദയാത്രാ  വാഹനനികുതിയിലെ അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായി വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ചരക്കുസേവന നികുതിയും കുറയ്ക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ . വിനോദയാത്രാ വാഹന നികുതിയിലെ അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Advertisment

publive-image

കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയാല്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ സംസ്ഥാനങ്ങളിലെയും ടൂറിസം വാഹന നികുതി യുക്തിസഹമാക്കുന്നതിനും വിമാനയാത്രാ നിരക്കുകളുടെ നിരന്തര വര്‍ദ്ധന പരിഹരിക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കേണ്ടത് അത്യാവശ്യമാണ്. 7,500 രൂപയ്ക്കു മുകളിലുള്ള ഹോട്ടല്‍ മുറികള്‍ക്ക് 28 ശതമാനവും അതിനു താഴെ 2,500 രൂപ വരെയുള്ള ഹോട്ടല്‍ മുറികള്‍ക്ക് 18 ശതമാനവും ജിഎസ്ടിയാണ് ഈടാക്കുന്നത്. ഇത് കുറയ്ക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏറെ വൈവിധ്യമുള്ള ഇന്ത്യയ്ക്ക് ടൂറിസത്തില്‍ അനന്തസാധ്യതയുണ്ട്. രാജ്യത്തെ ടൂറിസം വളര്‍ച്ചയിലെ തടസങ്ങള്‍ അതിജീവിക്കാന്‍ നിരന്തരമായ ആശയവിനിമയവും ഇടപെടലുകളും അനിവാര്യമാണ്. ഏതു ഭാഗത്തെ ടൂറിസം വികസനമായാലും അത് രാജ്യത്തിന് മുഴുവന്‍ ഗുണകരമാകും. അതിനാല്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Advertisment