ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: ഗ്ലോബൽ തിക്കോടിൻസ് ഫോറം (ജി ടി എഫ് ) കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന
"നാട്ടരങ്ങ് 2019" വെള്ളിയാഴ്ച അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താൻ സ്‌കൂളിൽ വെച്ച് നടക്കും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു .
Advertisment
നാട്ടരങ്ങിൽ പങ്കെടുക്കുന്നതിനായി വിപിൻ നാഥ് പയ്യോളി കുവൈത്തിലെത്തി . ഉച്ചക്ക് ഒരു മണിമുതൽ ആരംഭിക്കുന്ന പരിപാടിയിൽ ജി ടി എഫ് അംഗങ്ങളുടെ ഒപ്പന, കോൽക്കളി, നാടകം, സംഘഗാനം , തിരുവാതിരക്കളി തുടങ്ങി വിവിധ കലാപരിപാടികളും വിപിൻ നാഥിനൊപ്പം കുവൈത്തിലെ കലാകാരന്മാരും അണിനിരക്കുന്ന ഗാനമേളയും അരങ്ങേറും.