മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ തീകൊളുത്തിക്കൊന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Sunday, November 17, 2019

ഗൂഡല്ലൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ തീകൊളുത്തിക്കൊന്നു. ചേരമ്ബാടി ടാന്‍ ഒന്നാം ഡിവിഷന്‍ സ്വദേശി ഗണേഷ് രാജ് ആണ് ഭാര്യ ഷിട്ടുവിനെ മണ്ണെണ്ണയോഴിച്ചു തീ കൊളുത്തിക്കൊന്നത്.ഗണേഷിനെ ചേരമ്ബാടി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 28നാണ് സംഭവം. മദ്യം വാങ്ങാന്‍ പണം ആവശ്യപ്പെട്ട ഇയാള്‍ക്ക് ഭാര്യ പണം നല്‍കിയില്ല. ഇതില്‍ ക്ഷുഭിതനായാണ് തീ കൊളുത്തിയത്. സാരമായി പൊള്ളലേറ്റ യുവതിയെ ഊട്ടിയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോയമ്ബത്തൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ശനിയാഴ്ച രാവിലെയാണ് യുവതി മരിച്ചത്.

×