New Update
ഗൂഡല്ലൂർ : ആനയെ തീവെച്ച് കൊന്നതിന് പിന്നിൽ റിസോര്‍ട്ട് ഉടമകള്‍. റിസോര്‍ട്ടുകാര്‍ തീകൊളുത്തിയ ആനയാണ് ചരിഞ്ഞതെന്ന് വ്യക്തമായി.
Advertisment
തമിഴ്നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ദാരുണമായി ചരിഞ്ഞത്. കാട്ടാനയെ തീകൊളുത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അന്വേഷണം കടുത്തതും അറസ്റ്റ് നടന്നതും.
റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. റിക്കി റിയാന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. നവംബറിലാണ് അതിക്രമം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസ മേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്.