ഗിന്നസില്‍ കയറിയ 'ദുര്‍മന്ത്രവാദിനി'

New Update

പുതിയ ഗിന്നസ് റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ് 63-കാരിയായ കുമാരി നായക്. ഒഡീഷയിലെ ഗഞ്ചം ജില്ലക്കാരിയായ കുമാരി നായകിനെ തേടി ഗിന്നസ് റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്.

Advertisment

publive-image

19 കാല്‍ വിരലും 12 കൈവിരലുമഒള്ള കുമാരി നായകിനെ ദൂര്‍മന്ത്രവാദിനിയായാണ് നാട്ടുകാര്‍ കണ്ടിരുന്നത്. പോളിഡാക്ടിലിസം എന്ന രോഗത്തിന് അടിമയാണ് കുമാരി. അത് കൊണ്ടാണ് ഇത്രയും വിരലുകളുള്ളത് തന്നെ.

വിരലുകളുടെ എണ്ണം കാരണം വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയാണ് കുമാരി ഇതുവരെ കഴിഞ്ഞത്. പുറത്തിറങ്ങി നടക്കുന്നത് കാണുമ്പോള്‍ ആളുകള്‍ ദുര്‍മന്ത്രവാദിനി എന്ന് മുദ്ര കുത്തുന്നത് കാരണം ഇതുവരെയും ഉള്ളില്‍ തളച്ചിടപ്പെട്ട ജീവിതമായിരുന്നു. ചികിത്സയ്ക്കായി പണമില്ലാത്തത് കൊണ്ട് തന്നെ അധികമൊന്നും ചികിത്സയ്ക്ക് വേണ്ടി മെനക്കെട്ടില്ല എന്ന് കുമാരി പറയുന്നു.

publive-image

അന്ധവിശ്വാസങ്ങള്‍ കൊണ്ട് തളച്ചിടപ്പെട്ട സമൂഹത്തില്‍ 'ദുര്‍മന്ത്രവാദിനി' എന്ന് ചാപ്പകുത്തപ്പെട്ട് കുമാരി ജീവിച്ചത് 63 വര്‍ഷം. എന്നാല്‍, ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് കുമാരിക്ക് സ്വന്തമായി ഒരു വീടും മാസ പെന്‍ഷനും നല്‍കിയിരിക്കുകയാണ്. മാത്രമല്ല ഗിന്നസ് റെക്കോര്‍ഡ് ബുക്കിലും കുമാരി ഇടംപിടിച്ചിരിക്കുകയാണ്. 14 കാല്‍ വിരലുകളും 14 കൈവിരലുകളുമായി ജനിച്ച ദേവേന്ദ്ര സുത്തൂറിന്റെ റെക്കോര്‍ഡാണ് ഇതോടെ ഇല്ലാതായത്.

indian woman guinness record kumari nayak
Advertisment