കോവിഡ് വ്യാപനം: ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ നിരോധനം വീണ്ടും നീട്ടി

New Update

അഹമ്മദാബാദ്: കോവിഡ് വ്യാപനം തടയാനായി ഗുജറാത്തിലെ പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രി യാത്രാ നിരോധനം വീണ്ടും നീട്ടി. നാല് പ്രധാന നഗരങ്ങളിലെ രാത്രി നിയന്ത്രണം ഫെബ്രുവരി 28 വരെയാണ് നീട്ടിയിരിക്കുന്നത്.

Advertisment

publive-image

അഹമ്മദാബാദ്, സൂററ്റ്, വഡോദര, രാജ്‌കോട്ട് എന്നീ പ്രധാന നഗരങ്ങളിലാണ് രാത്രി നിയന്ത്രണം നീട്ടിയിരിക്കുന്നത്.

നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചാണ് പുതിയ തീരുമാനം. നേരത്തെ 11 മണി മുതല്‍ രാവിലെ 6 മണി വരെ ഉണ്ടായിരുന്നത് നിലവില്‍ 12 മുതല്‍ രാവിലെ 6 വരെ എന്ന് ആക്കിയിട്ടുണ്ട്. ഗുജറാത്തിലെ പ്രധാന നാല് മെട്രോ നഗരങ്ങളില്‍ ചൊവ്വാഴ്ച ആറ് മണി മുതല്‍ 28-ാം തിയതി വരെ നിയന്ത്രണം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ ചീഫ് സെക്രട്ടറി പങ്കജ് കുമാര്‍ വ്യക്തമാക്കി. നവംബറില്‍ ദിപാവലി ആഘോഷങ്ങള്‍ക്ക് ശേഷം കോവിഡ് കേസുകള്‍ നിയന്ത്രണാതീതമായ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ രാത്രി നിയന്ത്രണം കൊണ്ടുവന്നത്.

Advertisment