ഗുജറാത്തി ഭക്ഷണം 'തൊട്ടുനോക്കാതെ' ട്രംപും ഭാര്യയും

New Update

ഗാന്ധിനഗര്‍: അഹമ്മദാബാദിലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും ഒരുക്കിയിരുന്നത് വൈവിധ്യമാര്‍ന്ന ഗുജറാത്തി വിഭവങ്ങള്‍. എന്നാല്‍, ട്രംപും ഭാര്യ മെലാനിയയും അവിടെയൊരുക്കിയ വിഭവങ്ങളൊന്നും കഴിച്ചില്ല.

Advertisment

publive-image

പ്രശസ്ത ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി കോണ്‍ സമൂസ, ആപ്പിള്‍ പൈ, കാജു ഖട്ലി, സപെഷല്‍ ചായകള്‍ തുടങ്ങിയവയായിരുന്നു ട്രംപിനായി തയ്യാറാക്കിയ മെനുവില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ ഇവര്‍ യാതൊന്നും കഴിച്ചില്ലെന്ന് സബര്‍മതി ആശ്രമം ട്രസ്റ്റിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ട്രംപും ഭാര്യ മെലാനിയയും സബര്‍മതി ആശ്രമം സന്ദര്‍ശിച്ചത്. 15 മിനുട്ടോളം ഇവര്‍ ഇവിടെ ചെലവഴിച്ചു. സന്ദര്‍ശകസംഘത്തിനു വേണ്ടി ചില ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കിയിരുന്നു. എന്നാല്‍, യു.എസ്. പ്രസിഡന്റോ ഭാര്യയോ ഒന്നും കഴിച്ചില്ല- ആശ്രമം ട്രസ്റ്റി കാര്‍ത്തികേയ സാരാഭായി പറഞ്ഞു.

food wife gujarati trump
Advertisment