ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികളുടെ ജോലിസാധ്യത മങ്ങുന്നു, വനിതകള്‍ അടക്കം അറബികള്‍ തൊഴില്‍ രംഗത്തേക്ക്

New Update

ഒമാന്‍ : ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളികളുടെ ജോലി സാധ്യത മങ്ങുന്നു. അറബികള്‍ വലിയ തോതില്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവന്നതാണ് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് അടിയായിരിക്കുന്നത്.

Advertisment

publive-image

ഇപ്പോള്‍ തന്നെ വലിയ തസ്തികകളിലെല്ലാം അറബികളാണ് വാഴുന്നത്. മുമ്പ് മലയാളികളടക്കം ജോലി ചെയ്തിരുന്ന തസ്തികകളില്‍ അറബിത്തിളക്കമാണ്. അറബി വനിതകള്‍ കൂട്ടത്തോടെ ജോലിക്കെത്തിയതും മലയാളികള്‍ക്ക് തിരിച്ചടിയായി.

സൗദി പൗരന്മാരുടെ ഇടയിലെ തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് ജനറല്‍ അതോറിട്ടിഫോര്‍ സ്റ്റാറ്റിക്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. തൊഴില്‍ മന്ത്രാലയം, സൗദി ഓര്‍ഗനൈസേഷന്‍ ഓഫ് ജനറല്‍ ഇന്‍ഷ്വറന്‍സ്, മാനവ വിഭവ നിധി, നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയില്‍ നിന്നുള്ള സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അതോറിട്ടി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മലയാളികള്‍ അടക്കമുള്ള രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 76 ശതമാനമാണ്. 130 ലക്ഷം തൊഴിലാളികളില്‍ 31 ലക്ഷം പേര്‍ സ്വദേശികളാണ്. 55 വയസ് കഴിഞ്ഞവരെ പൂര്‍ണമായും ഒഴിവാക്കുകയാണ്. മുന്‍പ് പ്രായത്തിനപ്പുറത്ത് മികവും പരിചയസമ്പത്തും കണക്കാക്കി മലയാളികളെ തുടരാന്‍ അനുവദിച്ചിരുന്നു. അബുദാബിയിലെ ദാസ് ഐലന്റുപോലുള്ള സ്ഥലങ്ങളില്‍ മുമ്പ് പുരുഷന്‍മാര്‍ മാത്രമായിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ അവിടെ അറബി വനിതകളും ജോലിക്കെത്തിയതാണ് മലയാളികളടക്കമുള്ളവര്‍ക്ക് ഭീഷണിയായത്.

publive-image

മലയാളികളില്‍ അധികവും നാട്ടിലേക്കു മടങ്ങുകയാണ്. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 12 ശതമാനമായാണ് കുറഞ്ഞത്. വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ജോലിക്കായി രജിസ്റ്റര്‍ ചെയ്ത അറബി ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം 10,25,328 ആണ്. ഇതില്‍ സ്വന്തമായി ജോലി ചെയ്യുന്നവരുണ്ടെന്നും ആഭ്യന്തര നിക്ഷേപ മേഖലയില്‍ അറബി പൗരന്മാരുടെ പങ്കാളിത്തം വര്‍ദ്ധിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

2022 ആകുമ്പോള്‍ വിദേശികളെ പൂര്‍ണമായും പുറംതള്ളി അറബികള്‍ പ്രധാന തസ്തികകളില്‍ വാഴുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോകുന്നത്. തൊഴിലാളികള്‍ക്ക് കുറഞ്ഞ ശമ്പളത്തില്‍ മാത്രം ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്.

jobs saudi arabia
Advertisment