മാസ്‌ക് ഉപയോഗിക്കാത്ത അലസന്മാരെ പാഠം പഠിപ്പിക്കാന്‍ 'മാസ്‌ക് തോക്ക്' ! മാസ്‌കില്ലാതെ പുറത്തിറങ്ങിയാല്‍ വെടിവയ്പ്പിന് ഇരയാകേണ്ടിവരും! വിഡിയോ

New Update

മാസ്‌ക് ഉപയോഗിക്കാത്ത അലസന്മാരെ പാഠം പഠിപ്പിക്കാന്‍ 'മാസ്‌ക് തോക്ക്' തന്നെ എത്തിക്കഴിഞ്ഞു. അലന്‍ പാന്‍ എന്ന അമേരിക്കന്‍ യുവാവാണ് മാസ്‌ക് തോക്കിന്റെ നിര്‍മ്മാതാവ്. അമേരിക്കയില്‍ പലരും മാസ്‌ക് ധരിക്കാതെ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റ് പൊതു ഇടങ്ങളിലും എത്തുന്നത് ശ്രദ്ധയിപ്പെട്ടതോടെയാണ് അലന്‍ ഇത്തരത്തിലൊരു ആശയവുമായി എത്തിയത്.

Advertisment

publive-image

മാസ്‌ക് ധരിക്കാതെ വരുന്നവരെ ഉപദേശിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്കൂട്ടരോട് തട്ടികയറുകയാണ് ആദ്യ വിഭാഗക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് ഉപദേശത്തിലൊന്നും കാര്യമില്ലെന്ന് മനസ്സിലാക്കിയ അലന്‍ ദാ ഒരു പുത്തല്‍ പരീക്ഷണവുമായി എത്തി.

ആളുകളുടെ മുഖത്തേക്ക് മാസ്‌ക് വെടിവെച്ച് എത്തിക്കുന്ന ഒരു ഉപകരണമാണ് അലന്‍ നിര്‍മ്മിച്ചത്. മാസ്‌ക് തോക്ക് ഉണ്ടാക്കുന്ന വിഡിയോ ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ടിട്ടുമുണ്ട്.

വീട്ടില്‍ ഒരുക്കിയ ഒരു ഡമ്മിയിലേക്ക് ആദ്യം മാസ്‌കുതിര്‍ത്ത അലന്‍ പിന്നീട് പുറത്തിറങ്ങിയും ഇത് ആവര്‍ത്തിക്കുന്നത് വിഡിയോയില്‍ കാണാം. പത്തുമിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഇതിനോടകം ഒന്നര ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

viral video all video news gun mask
Advertisment