തോ​ക്ക് ചൂ​ണ്ടി യുവതി​യെ കടത്തിക്കൊണ്ടുപോയി പീ​ഡി​പ്പി​ച്ചു; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ചിത്രങ്ങൾകാട്ടി നിരവധി തവണ പീഡിപ്പിച്ചു; ഗുണ്ടാതലവൻ സിബിയെക്കുറിച്ച് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, February 28, 2020

ഗാ​ന്ധി​ന​ഗ​ർ: തോ​ക്ക് ചൂ​ണ്ടി യുവതി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന അ​മ്മ​ഞ്ചേ​രി ഗ്രേ​സ് വി​ല്ല​യി​ൽ സി​ബി ജി. ​ജോ​ണ്‍ (അ​മ്മ​ഞ്ചേ​രി സി​ബി -38) ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്.

പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നുള്ള നീക്കത്തിലാണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സി​ബി​ക്കെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ യുവതി മൊ​ഴി ന​ല്കി​യി​രി​ക്കു​ന്ന​ത്. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ അ​​തി​​ർ​​ത്തി​​യി​​ൽ വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന യു​​വ​​തി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​റ​​സ്റ്റ്.

പെ​​ണ്‍​കു​​ട്ടി​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍റെ സു​​ഹൃ​​ദ് ബ​​ന്ധം ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് ഇ​​യാ​​ൾ പെ​​ണ്‍​കു​​ട്ടി​​യെ പ്ര​​ണ​​യി​​ച്ച​​ത്. പാ​​ല​​ക്കാ​​ട് ഒ​​രു സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ ഡ​​യാ​​ലി​​സ് ടെ​​ക്നീ​​ഷ്യ​​നായ യു​​വ​​തി ജോ​​ലി ചെ​​യ്യു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ൽ ഇ​യാ​ൾ എ​​ത്തി.

തു​​ട​​ർ​​ന്നു​​ള്ള സൗ​​ഹൃ​​ദം പ്ര​​ണ​​യ​​ത്തി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റ് മാ​​സ​​ത്തി​​ൽ പാ​​ല​​ക്കാ​​ട്നി​​ന്നും ട്രെ​​യി​​ൻ മാ​​ർ​​ഗം കോ​​ട്ട​​യം റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ യു​​വ​​തി​​യെ സി​​ബി കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലു​​ള്ള ഒ​​രു പ്ര​​മു​​ഖ ഹോ​​ട്ട​​ലി​​ൽ താ​​മ​​സി​​പ്പി​​ച്ചു. പീ​​ഡ​​ന​​ത്തി​​ന് ശ്ര​​മി​​ച്ച​​പ്പോ​​ൾ പെ​​ണ്‍​കു​​ട്ടി എ​​തി​​ർ​​ത്തു.

തു​​ട​​ർ​​ന്ന് തോ​​ക്ക് ചൂ​​ണ്ടി ഭ​​യ​​പ്പെ​​ടു​​ത്തി​​യ​​ശേ​​ഷം പീ​​ഡി​​പ്പി​​ക്കു​​ക​​യും അ​​തി​​നു​​ശേ​​ഷം യു​​വ​​തി​​യു​​ടെ ന​​ഗ്ന്ന ഫോ​​ട്ടോ മൊ​​ബൈ​​ലി​​ൽ പ​​ക​​ർ​​ത്തു​​ക​​യും ചെ​​യ്ത​​താ​​യി ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​നു ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്നു. പി​​ന്നീ​​ട് ഈ ​​ഫോ​​ട്ടോ കാ​​ണി​​ച്ച് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി വീ​​ണ്ടും പീ​​ഡി​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഇ​​തി​​നി​​ട​​യി​​ൽ ഇ​​യാ​​ൾ പെ​​ണ്‍​കു​​ട്ടി​​യു​​ടെ വീ​​ട്ടി​​ൽ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് വീ​​ട്ടു​​കാ​​ർ വി​​വ​​ര​​മ​​റി​​യു​​ന്ന​​ത്. വി​​വാ​​ഹം ചെ​​യ്യ​​ണ​​മെ​​ന്ന് പെ​​ണ്‍​കു​​ട്ടി​​യും വീ​​ട്ടു​​കാ​​രും പ​​റ​​ഞ്ഞ​​പ്പോ​​ഴാ​​ണ് ഇ​​യാ​​ൾ വി​​വാ​​ഹി​​ത​​നും ഒ​​രു കു​​ഞ്ഞി​​ന്‍റെ പി​​താ​​വും കാ​​പ്പ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട​യാ​​ളു​​മാ​​ണെ​​ന്ന് അ​​റി​​യു​​ന്ന​​ത്.

ഈ ​ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കാ​ട്ടി​യാ​ണ് പ്ര​തി യു​വ​തി​യെ പ​ലത​വ​ണ പീ​ഡി​പ്പി​ച്ച​ത്. ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ​ക​ടം കൊ​ടു​ക്കു​ന്ന ജോ​ലി​യാ​യി​രു​ന്നു ആ​ദ്യം സി​ബി​യു​ടേ​ത്. പ​ണം വാ​ങ്ങി​യ​വ​ർ യ​ഥാ​സ​മ​യം കൊ​ടു​ക്കാ​തെ വ​ന്നാ​ൽ കൂ​ട്ടു​കാ​രേ​യും കൂ​ട്ടി ആ​ദ്യം ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു രീ​തി.

വ​ൻ ഗു​ണ്ടാസം​ഘ​ങ്ങ​ളു​ടെ ത​ണ​ലി​ലാ​ണ് അ​മ്മ​ഞ്ചേ​രി സി​ബി​യും സം​ഘ​വും വി​ല​സി​യി​രു​ന്ന​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളു​ടെ മ​റ​വി​ൽ ബ്ലേ​ഡ് ഇ​ട​പാ​ടും ചീ​ട്ടു​ക​ളി​യു​മാ​യി​രു​ന്നു സം​ഘം പ്ര​ധാ​ന​മാ​യും ന​ട​ത്തി​യി​രു​ന്ന​ത്.

×