ആശ്രമത്തില്‍ നിന്നു കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍; ഇരുവരും ചട്ണി മ്യൂസിക്കില്‍ പ്രാവീണ്യം നേടി; വെളിപ്പെടുത്തലുമായി പൊലീസ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, July 4, 2020

അഹമ്മദാബാദ്:  നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്നും കാണാതായ സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി പൊലീസ്‌
. താൻ ഒരു കരീബിയൻ ദ്വീപ് വാങ്ങിയെന്നും അതിനു കൈലാസം എന്ന് പേരിട്ടെന്നും നിത്യാനന്ദ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു.

നിത്യാനന്ദയ്ക്കൊപ്പമുള്ള സഹോദരിമാർ ചട്ണി മ്യൂസിക്കിൽ അടക്കം പ്രാവീണ്യം നേടിയതായും ഗുജറാത്ത് പൊലീസ് വെളിപ്പെടുത്തി. ഇവരിൽ മൂത്തയാൾക്ക് കൈലാസത്തിലെ ഭരണപരമായ കാര്യങ്ങളിലടക്കം പ്രധാന പങ്കുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ പെൺകുട്ടികൾ പറയുന്നതും അവരുടെ പിതാവ് നൽകിയ പരാതിയും തമ്മിൽ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

2015 മുതൽ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തിലുള്ള രണ്ട് പെൺമക്കളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയെന്നും ആരോപിച്ചാണ് ഇവരുടെ പിതാവ് പരാതി നൽകിയത്. 2019 നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജിയും ഫയൽ ചെയ്തിരുന്നു.

×