ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
ഗുരുവായൂര്‍: പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ സുമേഷ് നമ്പൂതിരി മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Advertisment
ക്ഷേത്രം ഓതിക്കന്‍ കുടുംബാംഗമായ സുമേഷ് നമ്പൂതിരി മൂന്നാം തവണയാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്. നേരത്തെ 2012 ഏപ്രിലിലും 2016 ഒക്ടോബറിലും മേല്‍ശാന്തിയായിരുന്നു.
നേരത്തെ രണ്ടു തവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്ന പഴയത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകനാണ് സുമേഷ്. ഒക്ടോബര്‍ ഒന്നു മുതല്‍ ആറുമാസമാണ് മേല്‍ശാന്തിയുടെ കാലാവധി. മേല്‍ശാന്തി സ്ഥാനത്തേക്ക് ഇത്തവണ 59 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 50 പേര്‍ കൂടിക്കാഴ്ചയ്ക്ക് യോഗ്യത നേടി.