തൃശ്ശൂർ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിവാഹ ചടങ്ങുകൾ വീണ്ടും തുടങ്ങും. ഇന്ന് ഒൻപത് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്.
/sathyam/media/post_attachments/HVnxrBHLLZx6ZwLiCKVu.jpg)
ഇന്നലെ മുതൽ വിവാഹങ്ങൾ നടത്താനായിരുന്നു ദേവസ്വം തീരുമാനിച്ചിരുന്നത്. എന്നാൽ ആദ്യ ദിവസം ആരും വിവാഹത്തിനായി ബുക്ക് ചെയ്തിരുന്നില്ല.
ഒരു വിവാഹ ചടങ്ങിൽ വധൂവരന്മാർ അടക്കം പരമാവധി 10 പേർക്ക് പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ വരെ ഒരു ദിവസം നടത്താനും അനുമതിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം മേൽപത്തൂർ ഓഡിറ്റോറിയം വരെയാണ് അനുവദിച്ചിട്ടുള്ളത്.