Advertisment

മര്‍ദ്ദിച്ച് തല ജനലില്‍ ഇടിപ്പിച്ചപ്പോല്‍ ഹരികൃഷ്ണ ബോധം കെട്ടുവീണു; തുടര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു, ചവിട്ടി എല്ലുകള്‍ ഒടിച്ച ശേഷം മൃതദേഹം മറവു ചെയ്യാനും ശ്രമിച്ചു; രതീഷിന്റെ മൊഴി

New Update

ആലപ്പുഴ :  ഹരികൃഷ്ണയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, അറസ്റ്റിലായ പ്രതി രതീഷ് കുറ്റം സമ്മതിച്ചു. മര്‍ദ്ദിക്കുകയും ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തതോടെ, ഹരികൃഷ്ണ ബോധരഹിതയായെന്നും തുടര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നും പ്രതി പൊലീസിനോട് പറഞ്ഞു. പീഡിപ്പിച്ചശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മറവുചെയ്യാനും നീക്കം നടത്തിയതായി പ്രതി മൊഴി നല്‍കി.

Advertisment

publive-image

കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) ആണ് സഹോദരീഭര്‍ത്താവ് രതീഷ് പീഡിപ്പിക്കുകയും ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്തത്. കുറ്റം സമ്മതിച്ച സഹോദരീഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ രതീഷിനെ (ഉണ്ണി  40) റിമാന്‍ഡ് ചെയ്തു.

രണ്ടു വര്‍ഷമായി രതീഷ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സായ ഹരികൃഷ്ണയുടെ പിന്നാലെ കൂടിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരികൃഷ്ണയ്ക്ക് കൂടെ ജോലിചെയ്യുന്ന സുഹൃത്തുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് വ്യക്തമാക്കി.

നഴ്‌സായ ഹരികൃഷ്ണ ഡ്യൂട്ടി കഴിഞ്ഞ് 23ന് രാത്രി ചേര്‍ത്തല തങ്കിക്കവലയില്‍ എത്തിയപ്പോള്‍ രതീഷ് സ്‌കൂട്ടറില്‍ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. ഒപ്പം ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ അടുപ്പത്തെക്കുറിച്ചു ചോദിച്ച് മര്‍ദിക്കുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് ജനലില്‍ തലയിടിപ്പിക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.

മരണം ഉറപ്പിച്ചശേഷം മൃതദേഹം മറവുചെയ്യാന്‍ പുറത്തെത്തിച്ചു. അവിടെ വച്ച് മൃതദേഹത്തില്‍ ചവിട്ടി. ഇതേത്തുടര്‍ന്ന് എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. മഴ വരുമെന്നു കരുതി കുഴിച്ചുമൂടാനുള്ള ശ്രമം ഉപേക്ഷിച്ച് മൃതദേഹം വീണ്ടും മുറിക്കുള്ളിലെത്തിച്ച ശേഷം കടന്നുകളഞ്ഞു. ഇങ്ങനെയാണ് മൃതദേഹത്തില്‍ മണല്‍ പുരണ്ടതെന്ന് പൊലീസ് പറഞ്ഞു.

തലയ്ക്ക് അടിയേറ്റപ്പോള്‍ തലച്ചോറിലുണ്ടായ രക്തസ്രാവവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരികൃഷ്ണയുടെ സഹോദരി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ നീതുവിന് സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. ഇതു കണക്കുകൂട്ടിയാണ് രതീഷ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സൂചിപ്പിച്ചു.

murder case
Advertisment