തിരുവനന്തപുരം: തിരുവനന്തപുരത്ത് മയക്കു മരുന്നുമായി യുവാവ് പിടിയില്‍. കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയുടെ ബൈക്ക് പാര്‍ക്കിംഗ് യാഡില്‍ നിന്നാണ് ഓള്‍ സൈന്‍റ്സ് സ്വദേശി അനസിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 55 ഗ്രാം വീതമുള്ള 100 നൈട്രാസെപം ഗുളികകള്‍ പിടിച്ചെടുത്തു.
/sathyam/media/post_attachments/16TuNvzE1DKmBSyihVRy.jpg)
അനസ് വില്പനക്കായി കൊണ്ടുവന്ന ഗുളികളാണ് ഇതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അനസിന്‍റെ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു. അനസിന്‍റെ പേരില്‍നിരവധി മയക്കുമരുന്നു കേസുകളും കത്തിക്കുത്ത് കേസും നിലവിലുണ്ട്.