മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളെ അകറ്റാന്‍ ഒലിവ് ഓയില്‍

ഹെല്‍ത്ത് ഡസ്ക്
Sunday, May 16, 2021

ചർമ്മത്തിന്റെയും തലമുടിയുടെയും പരിചരണത്തിനും ഒലിവ് ഓയിൽ ഏറെ ഗുണകരമാണ്. മുടി കൊഴിച്ചിൽ, താരൻ എന്നീ പ്രശ്നങ്ങളെ അകറ്റി മുടിയുടെ വളർച്ച പരിപോഷിപ്പിക്കാൻ ഒലിവ് ഓയിലിന് കഴിയും.

തലയോട്ടിയിൽ ആവശ്യമുള്ള പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ മുടികൊഴിച്ചിൽ രൂക്ഷമാകുന്നു. ഒലിവ് ഓയിലിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതിനാൽ തലയോട്ടിയുടെ ആരോഗ്യത്തിനും മികച്ചതാണ്.

ഒലിവ് ഓയിൽ തലയോട്ടിയിലും തലമുടിയിലും നന്നായി തിരുമ്മി പിടിപ്പിക്കുക. ഒലിവ് ഓയിൽ കൊണ്ട് മസാജ് ചെയ്യുമ്പോൾ ഹെയർ ഫോളിക്കിളുകളിലേക്കുള്ള രക്തപ്രവാഹം മെച്ചപ്പെടുകയും തലമുടി കട്ടിയോടെ വളരുകയും ചെയ്യുന്നു. ഇത് മുടി വളർച്ച ഇരട്ടിയാക്കും.

ഒലിവ് ഓയിൽ, ബദാം ഓയിൽ, കർപ്പൂരം, ആവണക്കെണ്ണ എന്നിവയുമായി ചേർത്ത് പുരട്ടുന്നത് മുടിവളർച്ച കൂട്ടുകയും മുടിയ്ക്ക് തിളക്കമുള്ള കറുപ്പ് നിറം നൽകുകയും ചെയ്യുന്നു. മാത്രമല്ല ഒലിവ് ഓയിൽ പുരട്ടുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാനും സഹായകമാണ്.

×