മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ നെല്ലിക്ക പൊടി

ഹെല്‍ത്ത് ഡസ്ക്
Monday, July 13, 2020

മുടിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ലളിതമായ ഒരു പ്രതിവിധിയാണ് നെല്ലിക്ക പൊടി. മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന നിരവധി ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് നെല്ലിക്ക. ഇത് തലയോട്ടിയിലെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും മുടിയെ പോഷിപ്പിക്കുകയും താരന്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നെല്ലിക്ക പൊടി നിങ്ങള്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍തന്നെ തലയില്‍ പ്രയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില്‍ നിയന്ത്രിക്കാന്‍ നെല്ലിക്ക പൊടി ഉപയോഗിക്കുന്നതിനുള്ള ചില വഴികള്‍ ഇതാ.

തലയോട്ടിയുടെ മോശം ആരോഗ്യം മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ നെല്ലിക്ക നിങ്ങളുടെ മുടിക്ക് പ്രയോഗിക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ചയ്ക്കും മുടി കൊഴിച്ചില്‍ നീക്കാനും സഹായിക്കുന്നു. പണ്ടുകാലം മുതല്‍ക്കേ മുടിക്ക് ഒരു ആയുര്‍വേദ പരിഹാരമായി നെല്ലിക്ക ഉപയോഗിച്ചുവരുന്നു. നെല്ലിക്ക പൊടി ചില ലളിതമായ ചേരുവകളുമായി ചേര്‍ത്ത് നിങ്ങള്‍ക്ക് ഹെയര്‍ മാസ്‌കുകള്‍ തയ്യാറാക്കാവുന്നതാണ്.

ഒരു ചെറിയ പാത്രത്തില്‍ അര കപ്പ് നെല്ലിക്ക പൊടി എടുത്ത് ചെറുചൂടുവെള്ളം ചേര്‍ക്കുക. ഇത് നേര്‍ത്ത പേസ്റ്റ് രൂപത്തിലാക്കി എടുക്കുക. വരണ്ട മുടിയില്‍ ഈ പേസ്റ്റ് പുരട്ടുക. നിങ്ങളുടെ തലയോട്ടിയിലും മുടിയിഴകളിലും ഇത് മസാജ് ചെയ്യുക. മുടിയുടെ അറ്റത്തും നെല്ലിക്ക പൊടി പുരട്ടുക. 15 മുതല്‍ 30 മിനിറ്റ് വരെ മുടിയില്‍ ഇത് ഉണങ്ങാന്‍ വിടുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. രണ്ടാഴ്ച കൂടുമ്പോള്‍ മുടിക്ക് നെല്ലിക്ക പൊടി പ്രയോഗിക്കാവുന്നതാണ്.

തൈര് നിങ്ങളുടെ മുടിയെ പോഷിപ്പിക്കുകയും വരണ്ട തലയോട്ടിയോടും മുടിയോടും പോരാടാനും സഹായിക്കുന്നു. തലയോട്ടിക്ക് തൈര് ഉപയോഗിക്കുന്നത് താരനെ ചെറുക്കുന്നു. നിങ്ങള്‍ക്ക് നെല്ലിക്ക പൊടിയും തൈരും കലര്‍ത്തി ഒരു ഹെയര്‍ മാസ്‌ക് തയ്യാറാക്കാവുന്നതാണ്. ഇത് മുടിയിലും തലയോട്ടിയിലും പുരട്ടി പിന്നീട് കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.

×