മുടി കൊഴിച്ചിൽ പരിഹരിക്കാം വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോ​ഗിച്ച്

ഹെല്‍ത്ത് ഡസ്ക്
Wednesday, May 12, 2021

മുടി കൊഴിച്ചിലിനെ കുറിച്ച് ആലോചിച്ച് ദുഃഖിച്ചിരുന്നിട്ടു കാര്യമില്ല. തിരക്കു പിടിച്ച ജീവിതത്തിൽ കുറച്ചു സമയം മുടിയുടെ പരിചരണത്തിനു വേണ്ടി മാറ്റിവച്ച് പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർബന്ധമായും വീട്ടിലിരിക്കേണ്ട സാഹചര്യമാണുള്ളത്.

ഈ അവസരം മറ്റു കാര്യങ്ങൾക്കുമെന്ന പോലെ മുടിയുടെ സംരക്ഷണത്തിനും കൂടി ഉപയോഗപ്പെടുത്താം. തുടക്കത്തിൽ തന്നെ ശ്രദ്ധ ലഭിച്ചാൽ മുടിയുടെ പല പ്രശ്നങ്ങളുംവഒഴിവാക്കാനാകും. വീട്ടിലുള്ള ചില വസ്തുക്കൾ മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ആരോഗ്യം വർധിപ്പിക്കാനും ഉപയോഗപ്രദമാണ്.

എഗ് മാസ്ക്

വിറ്റാമിൻ B യുടേയും മാംസ്യത്തിന്റെയും കലവറയായ മുട്ടയുടെ ഉപയോഗം മുടിയിഴകളുടെ ആരോഗ്യംവർധിപ്പിക്കാൻ സഹായിക്കും.

ഒരു മുട്ടയുടെ വെള്ള ബൗളിൽ ഒഴിച്ച് നന്നായി ഇളക്കുക. അതിലേക്ക് ഒരു കപ്പ് പാൽ, ഒരു ടേബിൾ സ്പൂൺ നാരങ്ങനീര്, രണ്ട് ടേബിൾ സ്പൂൺ ഒലീവ് ഓയിൽ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇത് തലമുടിയിലും തലയോട്ടിയിലും നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന്ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുട്ടമാത്രം ഉപയോഗിച്ചും ഈ രീതി പരീക്ഷിക്കാവുന്നതാണ്.

കറിവേപ്പിലയും വെളിച്ചെണ്ണയും

മുടിയുടെ ഗുണം മെച്ചപ്പെടുത്താൻ കറിവേപ്പിലയ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്. അകാല നരയ്ക്കും താരനും പൂട്ടിടാൻ വെളിച്ചെണ്ണയ്ക്കും കഴിവുണ്ട്.

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ പത്തോ പന്ത്രണ്ടോ കറിവേപ്പിലകളിട്ട് നന്നായി ചൂടാക്കുക. ചൂടാറിയശേഷം മുടിയിലും തലയോട്ടിയിലും ഈ എണ്ണ തേച്ചു പിടിപ്പിക്കാം. 20 മിനിറ്റിന്ശേഷം തല കഴുകാം.

×